Entertainment

സിയാന്‍ നിറത്തില്‍ ഹോട്ട് ലുക്കില്‍ ദിഷ, ബിക്കിനി ചിത്രത്തിന് ടൈഗര്‍ ഷ്‌റോഫിന്റെ പ്രതികരണം ഏറ്റെടുത്ത് ആരാധകര്‍

ഹോട്ട്-ഗ്ലാമറസ് ചിത്രം ഇതിനൊടകം ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

സിയാന്‍ നിറത്തിലെ ബിക്കിനി  ധരിച്ചുള്ള നടി ദിഷ പഠാനിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. മാലിദ്വീപില്‍ അവധി ആഘോഷിക്കുന്നതിനിടെ പകര്‍ത്തിയ ചിത്രമാണ് നടി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചത്. ഹോട്ട്-ഗ്ലാമറസ് ചിത്രം ഇതിനൊടകം ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ്. 

നടന്‍ ടൈഗര്‍ ഷ്‌റോഫ് ചിത്രം ലൈക്ക് ചെയ്തതാണ് ആരാധകര്‍ ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്. ടൈഗറും ദിഷയും പ്രണയത്തിലാണെന്ന് ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്തകള്‍ നിറയുന്നതിനിടെയാണ് താരം നടിയുടെ ചിത്രത്തിന് ലൈക്കടിച്ചിരിക്കുന്നത്. ടൈഗറിന്റെ സഹോദരി കൃഷ്ണയാകട്ടെ ദിഷയെ ഇന്‍സ്പിറേഷന്‍ (പ്രചോദനം) എന്നാണ് കമന്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. 

നേരത്തെയും മാലിദ്വീപിലെ ബീച്ച് വെക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ ദിഷ പുറത്തുവിട്ടിരുന്നു. റെഡ് ബിക്കിനിയില്‍ കടല്‍തീരത്ത് സമയം ചിലവിടുന്ന ചിത്രമായിരുന്നു ഇത്. 

നാല് വര്‍ഷത്തോളമായി ടൈഗര്‍-ദിഷ പ്രണയം ചര്‍ച്ചയാകാന്‍ തുടങ്ങിയിട്ട്. എന്നാല്‍ ഇതുവരെ ഇരുവരും ഇതേക്കുറിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21