Disha_Patani_arm_warmers 
Entertainment

ഇത് സ്വെറ്ററാണോ?, കണ്‍ഫ്യൂഷനടിപ്പിച്ച് പ്രമുഖ ബ്രാന്‍ഡ്; ദിഷ പഠാനിയുടെ സ്റ്റൈലില്‍ അമ്പരന്ന് ട്വിറ്റര്‍ 

കുറഞ്ഞ വിലയില്‍ വാങ്ങിയ സ്വെറ്റര്‍ എന്ന പേരില്‍ നടിക്കും ട്രോള്‍ എത്തിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

പ്രമുഖ വസ്ത്ര ബ്രാന്‍ഡായ സാറ അവതരിപ്പിച്ച പുതിയ ഒരു ഡിസൈന്‍ ഒരു മാസത്തോളമായി ഇന്റര്‍നെറ്റില്‍ വൈറലാണ്. ആം വാര്‍മേര്‍സ് ഗണത്തിലുള്ള ഈ ഫുള്‍ സ്ലീവ് ടര്‍ട്ടില്‍ നെക്ക് ഡിസൈനിന്റെ പ്രയോജനം തിരക്കിയാണ് കൂടുതല്‍ പേരും എത്തിയത്. ചിലരൊക്കെ സ്വെറ്റര്‍ മുറിച്ചെടുത്തതിന്റെ ബാക്കി കഷ്ണം എന്ന് പരിഹസിക്കുകയുമുണ്ടായി. എന്നാലിപ്പോള്‍ ബോളിവുഡ് നടി ദിഷ പഠാനി തന്നെ ഇതിന്റെ ഉപയോഗം കാണിച്ചിരിക്കുകയാണ്. 

സ്ലീവ്‌ലെസ് ഓഫ് ഷോള്‍ഡര്‍ ടോപ്പിനൊപ്പമാണ് ദിഷ ഇവ ധരിച്ചത്. ആം വാര്‍മേഴ്‌സ് കൊണ്ടുള്ള ഗുണമെന്താണെന്ന സംശയം മാറിയിട്ടില്ലെങ്കിലും ദിഷയുടെ ലുക്കിന് ആരാധകര്‍ ഏറെയാണ്. അതേസമയം കുറഞ്ഞ വിലയില്‍ വാങ്ങിയ സ്വെറ്റര്‍ എന്ന പേരില്‍ നടിക്കും ട്രോള്‍ എത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം പുറത്തിറക്കിയ ആം വാര്‍മേഴ്‌സിന് 1790 രൂപയാണ് സാറ വിലയിട്ടിരിക്കുന്നത്. ഷോറൂമില്‍ വില്‍പനയ്ക്കായി സജ്ജമാക്കിയതിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. പിന്നാലെ ട്രോളുകള്‍ നിറയുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം