ദിഷ പടാനി 
Entertainment

കങ്കുവയിലെ ആ രം​ഗങ്ങൾക്ക് വേണ്ടി ദിഷ പഠാനി കൈപ്പറ്റിയത് വൻ തുക

അഭിനയ പ്രാധാന്യമുള്ള കഥാപാത്രവുമായിരുന്നില്ല ദിഷയ്ക്ക് ചിത്രത്തിൽ ലഭിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ശിവ - സൂര്യ കൂട്ടുകെട്ടിലെത്തിയ കങ്കുവ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. വൻ ഹൈപ്പോടെയെത്തിയ ചിത്രം തിയറ്ററുകളിൽ വൻ പരാജയമായി മാറിയിരുന്നു. ബോളിവുഡ് നടി ദിഷ പഠാനിയായിരുന്നു ചിത്രത്തിൽ നായികയായെത്തിയത്. എന്നാൽ ചിത്രത്തിൽ കാര്യമായ റോളൊന്നും ദിഷയ്ക്ക് ഉണ്ടായിരുന്നില്ല. അഭിനയ പ്രാധാന്യമുള്ള കഥാപാത്രവുമായിരുന്നില്ല ദിഷയ്ക്ക് ചിത്രത്തിൽ ലഭിച്ചത്.

ചിത്രത്തിലെ യോലോ എന്ന ​ഗാനരം​ഗത്തിൽ താരം​ ​ഗ്ലാമറസ് ആയി എത്തുകയും ചെയ്തു. എന്നാൽ ചിത്രത്തിൽ അഭിനയിച്ചതിന് വൻ തുകയാണ് ദിഷ പ്രതിഫലമായി കൈപ്പറ്റിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. തന്റെ കരിയറിലെ ഏറ്റവും ഉയർന്ന പ്രതിഫലമാണ് ചിത്രത്തിനായി ദിഷ വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അഞ്ച് കോടി രൂപയാണ് കങ്കുവയ്ക്കായി ദിഷ കൈപ്പറ്റിയിരിക്കുന്നത്. ബോളിവുഡ് താരം ബോബി ഡിയോളാണ് ചിത്രത്തിൽ വില്ലനായെത്തിയത്. ഇന്ത്യയിൽ ഇതുവരെ 42 കോടിയിലധികം കളക്ഷൻ നേടിയെന്നാണ് പുറത്തുവരുന്ന വിവരം.

350 കോടി ബജറ്റിലായിരുന്നു കങ്കുവ ഒരുക്കിയിരിക്കുന്നത്. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും കൂടുതൽ ചെലവേറിയ ചിത്രങ്ങളിൽ ഒന്നു കൂടിയായിരുന്നു കങ്കുവ. ഇതിന് മുൻപ് കൽക്കി 2892 എഡി എന്ന ചിത്രത്തിൽ പ്രഭാസിന്റെ നായികയായും ദിഷയെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കടിച്ചുതൂങ്ങി നില്‍ക്കാന്‍ ആഗ്രഹമില്ല'; അമ്മ അഡ്‌ഹോക് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച് രമേഷ് പിഷാരടി

മഴ ശക്തം; തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 'ലോകകപ്പ് സ്വപ്നം' നീട്ടിയെടുത്ത 'ക്രിക്കറ്റ് ടെക്നോളജി'!

ബെംഗളൂരുവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല

'ശെടാ, എന്റെ തൊപ്പി തിരിച്ചു താ'... ഗ്രൗണ്ട് കൈയേറി റഹ്മാനുല്ല ​ഗുർബാസിന്റെ 'തൊപ്പി' തട്ടിയെടുത്ത് ആരാധകൻ ഓടടാ ഓട്ടം! ചിരിപ്പിക്കും വിഡിയോ