ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'ആഭാസം എന്ന ബസ് യാത്രയിൽ പരിചയപ്പെട്ടു'; നടി ദിവ്യ ഗോപിനാഥും സംവിധായകൻ ജുബിത്തും വിവാഹിതരായി, ചിത്രങ്ങൾ

'ആഭാസം' എന്ന ചിത്രത്തിന്റെ സംവിധായകനാണ് ജുബിത്

സമകാലിക മലയാളം ഡെസ്ക്

ടി ദിവ്യ ഗോപിനാഥും സംവിധായകൻ ജുബിത് നമ്രടത്തും വിവാഹിതരായി. 2018ൽ പുറത്തിറങ്ങിയ ആഭാസം എന്ന ചിത്രത്തിന്റെ സംവിധായകനാണ് ജുബിത്. ദിവ്യയും ഇതേ ചിത്രത്തിൽ അഭിനയിച്ചിരുന്നു.  അയാൾ ശശി, വൈറസ് തുടങ്ങിയ സിനിമകളിലും ദിവ്യ അഭിനയിച്ചിട്ടുണ്ട്. 

രജിസ്റ്റർ ഓഫീസിൽ ഒപ്പുവച്ച് ലളിതമായ വിവാഹ സത്ക്കാരവും നടത്തി ഇരുവരും ജീവിതത്തിൽ കൈകോർത്തു. വിവാഹചിത്രങ്ങൾ ദിവ്യയും ജുബിത്തും പങ്കുവച്ചിട്ടുണ്ട്. "Democracy travels എന്ന bus യാത്രയിൽ വച്ച് ആദ്യമായി കണ്ടു പരിചയപ്പെട്ടു, അടുത്തു, സുഹൃത്തുക്കളായി.
ഒരുമിച്ച് പ്രവർത്തിച്ചും, സ്നേഹിച്ചും, തർക്കിച്ചും, വഴക്കിട്ടും, കൂടിയും യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു..", എന്ന് കുറിച്ചാണ് ദിവ്യ വിവാഹചിത്രങ്ങൾ പങ്കുവച്ചത്. 

'ആഭാസം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ദിവ്യ നടൻ അലൻസിയറിന് നേരെ 'മീ ടൂ' ആരോപണം ഉയർത്തിയിരുന്നു. അലൻസിയറിൽ നിന്നും ലൈംഗികാതിക്രമം നേരിട്ടുവെന്ന വെളിപ്പെടുത്തി ദിവ്യ രം​ഗത്തെത്തിയതിന് പിന്നാലെ നടൻ മാപ്പു പറയുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT