ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ഇത് 58 കിലോയുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ! ഞാൻ വെറും 44കിലോ; ഗൗൺ കണ്ട് വാ പൊളിച്ചു പോയെന്ന് എസ്തർ 

ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോയും എസ്തർ പങ്കുവച്ചു

സമകാലിക മലയാളം ഡെസ്ക്

ഫോട്ടോഷൂട്ടിനായി ഒരുക്കിവച്ചിരുന്ന ​ഗൗൺ കണ്ട് അക്ഷരാർത്ഥത്തിൽ താൻ വാ പൊളിച്ചുപോയെന്ന് പറയുകയാണ് മലയാളത്തിന്റെ പ്രിയ താരം എസ്തർ അനിൽ. ആദ്യ കാഴ്ചയിൽ തന്നെ ​ഗൗൺ മനസ്സ് കീഴടക്കിയെന്നാണ് താരം പറയുന്നത്. ഇൻസ്റ്റ​ഗ്രാമിൽ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോയും എസ്തർ പങ്കുവച്ചു. 

‘‘58 കിലോ ഭാരമുള്ള ഒരു ഗൗൺ ആണു ഞാൻ ധരിച്ചിരിക്കുന്നതെന്നു നിങ്ങൾ വിശ്വസിക്കുമോ ? അതായത് എന്റെ ഭാരമായ 44 കിലോയേക്കാൾ കൂടുതൽ ?അവർ ഈ ഗൗൺ റൂമിലേക്ക് കൊണ്ടു വന്നപ്പോൾ തന്നെ ഞാൻ വാ തുറന്നു പോയി. ആദ്യ കാഴ്ചയിൽതന്നെ അത്രയേറെ അമ്പരന്നു. ഈ ഗൗൺ നിർമിക്കാൻ 30 ദിവസങ്ങൾ വേണ്ടി വന്നു. ഒരുപാട് പാഷനും സ്നേഹവും ഇതിന്റെ നിർമാണത്തിലുണ്ടെന്ന് എനിക്കുറപ്പാണ്", ചിത്രങ്ങൾക്കൊപ്പം എസ്തർ കുറിച്ചു. 

ഡമൻസ് ഡിസൈൻസ് എന്ന ബൊട്ടീക്ക് ആണ് ഗൗൺ ഒരുക്കിയത്. ഹോട്ട് കൗച്ചർ കസ്റ്റം ഡിസൈനിലാണ് ഈ പർപ്പിൾ പിങ്ക് ഗൗൺ ഒരുക്കിയത്. 1000 മീറ്റർ മെറ്റീരിയലാണ് ഗൗണിനായി ഉപയോഗിച്ചിരിക്കുന്നത്. 2-15 ഇഞ്ച് പാനൽ ഡിസൈനും 60 ഇഞ്ച് ഗൗൺ ട്രെയിനുമാണ് ഇതിലെ പ്രധാന ആകർഷണം.

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ജോ ആൺ എസ്തറിനെ ഒരുക്കിയിരിക്കുന്നത്. ളനിയപ്പൻ സുബ്രഹ്മണ്യമാണ് ഫോട്ടോഗ്രഫി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT