എസ്തർ അനിൽ/ ഇൻസ്റ്റ​ഗ്രാം 
Entertainment

ലോക്ഡൗണിന് വെർച്വൽ ഫോട്ടോഷൂട്ട്, ചിത്രങ്ങൾ പങ്കുവച്ച് എസ്തർ  

പൗർണമി മുകേഷ് ആണ് ചിത്രങ്ങൾ പകർത്തിയത് 

സമകാലിക മലയാളം ഡെസ്ക്

ലോക്ഡൗൺ പ്രമാണിച്ച് വെർച്വൽ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകാണ് നടി എസ്തർ അനിൽ. വീട്ടിലിരുന്ന് പകർത്തിയ ചിത്രങ്ങൾ എസ്തർ തന്നെയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. പൗർണമി മുകേഷ് ആണ് ഫൊട്ടോഗ്രാഫർ. 

ഫോട്ടോഷൂട്ട് നടക്കുന്ന സമയത്ത് പറ്റിയ ചില അബദ്ധങ്ങളെക്കുറിച്ച് അടുത്തിടെ നടി തുറന്നുപറഞ്ഞിരുന്നു. സാരി ഉടുത്ത് നടന്ന ഒരു ഷൂട്ടിനിടെ വീഴാൻ പോയതും പിന്നീട് ലെഹങ്കയിലും  മറിഞ്ഞ് വീഴാന്‍ പോയതുമൊക്കെ അന്ന് എസ്തർ ആരാധകരുമായി പങ്കുവച്ചിരുന്നു. ചെറിയൊരു വിഡിയോയിലൂടെയാണ് നടി ഈ അനുഭവം പറഞ്ഞത്. 

‘ഇത് മുഴുവന്‍ തീര്‍ന്നപ്പോഴേക്കും ഞാന്‍ ശരിക്കും ക്ഷീണിച്ചു പോയി (സത്യത്തില്‍ തുടക്കം തൊട്ടെ അങ്ങനെയായിരുന്നു) പിന്നെ ദാ ഷൂസ് ധരിച്ച് ചില്‍ ചെയ്യുന്ന ഞാന്‍, സാരിയുടുത്ത് മറിഞ്ഞ് വീഴാന്‍ പോകുന്ന ഞാന്‍, അതും രണ്ട് തവണ. പിന്നെ ലഹങ്കയിലും ഇതാ വീഴാന്‍ പോകുന്നു.’

മലയാളത്തില്‍ ഹിറ്റ് ചിത്രമായ ദൃശ്യം 2വിലായിരുന്നു എസ്തര്‍ അവസാനമായി അഭിനയിച്ചത്. ദൃശ്യം 2 തെലുങ്ക് പതിപ്പിലും തന്റെ വേഷം എസ്തർ തന്നെയാണ് അവതരിപ്പിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT