Genelia, Riteish Deshmukh ഇൻസ്റ്റ​ഗ്രാം
Entertainment

'ആ ഭാഗ്യം ലഭിച്ചവളാണ് ഞാൻ, നീ എനിക്കെല്ലാം ആണ്'; ഭർത്താവിനെക്കുറിച്ച് വൈകാരികമായ കുറിപ്പുമായി ജെനീലിയ

നീ സ്നേഹമാണ്, നീ കൃപയാണ്, നീ എന്നെ ചിരിപ്പിക്കുന്നു.

സമകാലിക മലയാളം ഡെസ്ക്

സിനിമാ പ്രേക്ഷകർക്കിടയിൽ ഒട്ടേറെ ആരാധകരുള്ള താരദമ്പതികളാണ് റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും. വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാ​ഹിതരായത്. റിതേഷിന്റെ ജന്മദിനത്തിൽ ജെനീലിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ഇപ്പോൾ ആരാധകരുടെ മനം കവരുകയാണ്.

തങ്ങളുടെ സന്തോഷകരമായ ദാമ്പത്യത്തിന്റെ മുഴുവൻ ക്രെഡിറ്റും റിതേഷിന് നൽകിക്കൊണ്ടാണ് താരം കുറിപ്പ് പങ്കുവെച്ചത്. "ഇത്രയും വർഷങ്ങൾക്ക് ശേഷവും ഞങ്ങൾ എങ്ങനെ ഇത്രയും സന്തോഷത്തോടെ, വേർപിരിക്കാനാവാത്ത വിധം കഴിയുന്നു എന്ന് എല്ലാവരും അത്ഭുതപ്പെടാറുണ്ട്. എന്നാൽ അതിന്റെ സത്യാവസ്ഥ നീയാണ്. നീ സ്നേഹമാണ്, നീ കൃപയാണ്, നീ എന്നെ ചിരിപ്പിക്കുന്നു.

ഞാൻ കരഞ്ഞാലും നീ എൻ്റെ കണ്ണുനീർ തുടയ്ക്കുന്നു. ഒരു ബന്ധം സ്ഥാപിക്കാൻ ഏറ്റവും അത്ഭുതകരമായ വഴികൾ നിങ്ങളിലുണ്ട്. നിങ്ങളുടെ കൂടെയായിരിക്കുമ്പോൾ ഓരോ വ്യക്തിക്കും തങ്ങൾ സ്പെഷ്യൽ ആണെന്ന് തോന്നും. മറ്റുള്ളവർക്ക് കുറച്ചു സമയം മാത്രം ലഭിക്കുന്ന ആ അനുഭവം 24 മണിക്കൂറും ആസ്വദിക്കാൻ ഭാഗ്യം ലഭിച്ചവളാണ് ഞാൻ. നീ എനിക്കെല്ലാം ആണ്... അതിലപ്പുറവുമാണ്.

അതുകൊണ്ട് തന്നെ നിന്നെ ഓരോ ദിവസവും, ഓരോ മിനിറ്റും, ഓരോ സെക്കൻഡും ഞാൻ ആഘോഷിക്കും. ജന്മദിനാശംസകൾ പ്രിയപ്പെട്ടവനേ... എൻ്റെ ഹൃദയം നിൻ്റെ കയ്യിലാണ് അത് സുരക്ഷിതമായി വയ്ക്കുക." എന്നാണ് ജനീലിയ സോഷ്യൽ മീഡിയയിൽ കുറിച്ചത്. അതേസമയം രസകരമായ വി‍ഡിയോകളും ജെനീലിയയും റിതേഷും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇരുവരുടെയും വിഡിയോകൾക്കും ആരാധകരേറെയാണ്.

Cinema News: Actress Genelia talks about her husband Riteish.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT