വീഡിയോ സ്ക്രീൻഷോട്ട് 
Entertainment

കോളജ് യൂണിയൻ ചടങ്ങിൽ കിടിലൻ ഡാൻസുമായി നടി ​ഗോപിക രമേശ്; വിഡിയോ വൈറൽ 

സാരിയുടുത്തായിരുന്നു താരത്തിന്റെ തകർപ്പൻ പ്രകടനം

സമകാലിക മലയാളം ഡെസ്ക്

കോളജ് യൂണിയൻ ഉദ്ഘാടന ചടങ്ങിനിടയിൽ വേദിയിൽ കിടിലൻ ഡാൻസ് അവതരിപ്പിച്ച് യുവനടി ഗോപിക രമേശ്. കൊല്ലം ശ്രീനാരായണ കോളജിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രകടനം. ട്രെൻഡിങ് ഗാനം ‘അറബിക് കുത്തി’നാണ് ​ഗോപിക ചുവടുവച്ചത്. സാരിയുടുത്തായിരുന്നു താരത്തിന്റെ തകർപ്പൻ പ്രകടനം. 

​ഡാൻസിനൊപ്പം ​ഗോപികയുടെ സ്റ്റൈലിഷ് ലുക്കും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സിൽവർ നിറത്തിലെ ഒഴുകിക്കിടക്കുന്ന സാരിയും ബ്ലാക്ക് സ്ട്രാപ് സ്ലീവ് ബ്ലൗസുമായിരുന്നു താരത്തിന്റെ വേഷം. 

‘‍തണ്ണീർമത്തൻ ദിനങ്ങൾ‍’ എന്ന ചിത്രത്തിൽ സ്റ്റെഫി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ​ഗോപിക സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ‘വാങ്ക്’ എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷത്തിലെത്തി. ഇൻസ്റ്റ​ഗ്രാമിൽ സജീവമായ താരം ചിത്രങ്ങൾ ഡാൻസ് വിഡിയോകളും പോസ്റ്റ് ചെയ്യുന്നത് പതിവാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ആര്‍ടിഎസ് മണ്ടന്‍ പദ്ധതി, പ്രഖ്യാപനം ഇലക്ഷന്‍ സ്റ്റണ്ട്; കേരളത്തില്‍ പ്രായോഗികമല്ല: ഇ ശ്രീധരന്‍

മുഖക്കുരു പോയെങ്കിലും പാടുണ്ടോ? പരിഹാരം ഇതാ

തൃശൂരില്‍ സഹോദരിമാരുടെ കൂട്ട ആത്മഹത്യാ ശ്രമം, ഒരാള്‍ മരിച്ചു

നാട്ടിലെ കളിയില്‍ സഞ്ജു പുറത്തിരിക്കുമോ?, ടീമില്‍ ഈ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം

ധുരന്ധര്‍ നെറ്റ്ഫ്‌ളിക്‌സില്‍; പക്ഷെ '9 മിനിറ്റ് കാണാനില്ല'; ഒന്നും മിണ്ടാതെ അണിയറ പ്രവര്‍ത്തകര്‍; ആരാധകര്‍ കലിപ്പില്‍!

SCROLL FOR NEXT