മഹേഷ് നാരായണൻ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രം (Grace Antony)  ഇൻസ്റ്റ​ഗ്രാം
Entertainment

'മമ്മൂക്കയുടെ ആ ഒറ്റ വാക്കിൽ ഞാൻ സമ്മതിച്ചു'; മഹേഷ് നാരായണൻ ചിത്രത്തെക്കുറിച്ച് ​ഗ്രേസ് ആന്റണി

മമ്മൂക്കയെ കണ്ട് ഒരു ഹായ് പറയാൻ വേണ്ടി മാത്രമാണ് ഞാൻ ആ സെറ്റിലെത്തിയത്.

സമകാലിക മലയാളം ഡെസ്ക്

മോഹൻലാലും മമ്മൂട്ടിയും സ്ക്രീനിൽ ഒന്നിച്ചപ്പോഴൊക്കെ മലയാളികൾ അത് ആഘോഷമാക്കിയിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം മഹേഷ് നാരായണൻ ചിത്രത്തിലൂടെ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് സ്ക്രീനിൽ എത്തുകയാണ്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ഇരുകൈയും നീട്ടിയാണ് സിനിമാ പ്രേക്ഷകർ സ്വീകരിക്കുന്നതും. ചിത്രത്തിൽ നടി ​ഗ്രേസ് ആന്റണി (Grace Antony) യും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഇപ്പോഴിതാ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിനേക്കുറിച്ച് സംസാരിക്കുകയാണ് ​ഗ്രേസ്. വളരെ യാദൃച്ഛികമായാണ് ചിത്രത്തിലെ കഥാപാത്രം തന്നെ തേടിയെത്തിയതെന്ന് ​ഗ്രേസ് ആന്റണി ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

"മമ്മൂക്കയെ കണ്ട് ഒരു ഹായ് പറയാൻ വേണ്ടി മാത്രമാണ് ഞാൻ ആ സെറ്റിലെത്തിയത്. അപ്പോഴാണ് മഹേഷ് നാരായണൻ സിനിമയിൽ അഭിനയിക്കാമോ എന്ന് ചോദിച്ചത്. അവൾ അത് ചെയ്യുമെന്ന് മമ്മൂക്ക പെട്ടെന്ന് മറുപടി പറഞ്ഞു. അദ്ദേഹം അങ്ങനെ പറഞ്ഞാൽ ഞാൻ സമ്മതിക്കും. കാരണം എനിക്കേറ്റവും കംഫർട്ടബിൾ ആയി തോന്നിയ നടൻ അദ്ദേഹമാണ്.

ഈ സിനിമയൽ ചെറിയ ഒരു കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്. എന്നാലും ഇതിഹാസങ്ങൾ ഒന്നിക്കുന്ന ഈ സിനിമയുടെ ഭാ​ഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. ആ പ്രൊജക്ടിന്റെ ഭാ​ഗമായതിൽ ഞാൻ വളരെ ആവേശത്തിലാണ്". -​ഗ്രേസ് ആന്റണി പറഞ്ഞു.

മുൻപ് മമ്മൂട്ടിയ്ക്കും മോഹൻലാലിനുമൊപ്പം ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രവും ​ഗ്രേസ് ആന്റണി പങ്കുവച്ചിരുന്നു. ലെജൻഡ്സിനൊപ്പം സ്ക്രീൻ സ്പെയ്സ് പങ്കിടാൻ കഴിഞ്ഞതിൽ അനു​ഗ്രഹീതയാണെന്നും ​ഗ്രേസ് ആന്റണി ചിത്രത്തിനൊപ്പം കുറിച്ചിരുന്നു.

മുൻപ് മമ്മൂട്ടിയ്ക്കൊപ്പം റോഷാക്ക് എന്ന ചിത്രത്തിൽ ​ഗ്രേസ് ആന്റണി അഭിനയിച്ചിരുന്നു. അതേസമയം മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ശ്രീലങ്കയിലെത്തിയ മോഹൻലാലിന്റെ ചിത്രങ്ങളും വിഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

എസ്‌ഐആര്‍: എല്ലാവരും രേഖകള്‍ സമര്‍പ്പിക്കേണ്ടി വരില്ല; നടപടിക്രമങ്ങള്‍ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

ഗുരുവായൂരില്‍ വ്യവസായിക്ക് 113 കിലോ മൈസൂര്‍ ചന്ദനം കൊണ്ട് തുലാഭാരം; തുകയായി അടച്ചത് 11.30 ലക്ഷം രൂപ

ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു; നിര്‍ണായക വിവരം പങ്കിട്ട് ബിസിസിഐ

നഷ്ടപരിഹാരം വെറും സാമ്പത്തിക ആശ്വാസമല്ല, സാമൂഹിക നീതിയുടെ പ്രതീകം: ഉത്തരാഖണ്ഡ് ഹൈക്കോടതി

SCROLL FOR NEXT