​ഗ്രേസ് ആന്റണിയുടെ ഡാൻസ് വിഡിയോയിൽ നിന്ന്/ ഫേയ്സ്ബുക്ക് 
Entertainment

​ഗ്രേസ് ആന്റണി പൊളിയാണ്, ഇവിടെ എന്തു സ്റ്റൈലും പോകും; വൈറലായി ഡാൻസ് വിഡിയോ

അതിമനോഹരമായി ഡാൻസ് ചെയ്യുകയാണ് താരം. ആദ്യത്തെ വിഡിയോയിൽ ക്ലാസിക്കൽ ഡാൻസാണെങ്കിൽ രണ്ടാമത്തേത് ഫ്രീ സ്റൈലാണ്

Author : സമകാലിക മലയാളം ഡെസ്ക്

മികച്ച അഭിനയത്തിലൂടെ ആരാധകരുടെ മനം കവർന്ന നടിയാണ് ​ഗ്രേസ് ആന്റണി. എന്നാൽ അഭിനയത്തിൽ മാത്രമല്ല ഡാൻസിലും ആള് പുലിയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ പുതിയ വിഡിയോകളാണ് ആണ്. അതിമനോഹരമായി ഡാൻസ് ചെയ്യുകയാണ് താരം. ആദ്യത്തെ വിഡിയോയിൽ ക്ലാസിക്കൽ ഡാൻസാണെങ്കിൽ രണ്ടാമത്തേത് ഫ്രീ സ്റൈലാണ്. 

നെഞ്ചിനിലെ എന്ന ​ഗാനത്തിനൊപ്പമായിരുന്നു താരത്തിന്റെ ആദ്യ ഡാൻസ്. ഗ്രേസിന്റെ അസാമാന്യമായ മെയ്‌വഴക്കവും ഭാവപ്രകടനങ്ങ‌ളും ആരാധകരെ അമ്പരപ്പിച്ചിരുന്നു. വിഡിയോ വൈറലായതോടെ പ്രമുഖരുൾപ്പെടെ പ്രശംസയുമായി രംഗത്തെത്തി. ഡാൻസ് നിർത്തരുത് എപ്പോഴും തുടർന്നുകൊണ്ടേയിരിക്കണം എന്നായിരുന്നു നടി രചന നാരായണൻകുട്ടിയുടെ കമന്റ്. 

ഇതിന് പിന്നാലെയാണ് ഫ്രീ സ്റ്റൈൽ ഡാൻസിൽ അമ്പരപ്പിക്കാൻ എത്തിയത്. സ്റ്റൈലിഷ് ലുക്കിൽ തകർപ്പൻ ചുവടുകളുമായാണ് താരം വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ​റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ സുഹൈദ് കുക്കുവിന്റെ സഹോദരൻ ഷാഹിദ് തക്കുവിനൊപ്പമായിരുന്നു ഡാൻസ്. ഈ വിഡിയോയും ആരാധകർ ഏറ്റെടുത്തു. മുഹ്സിൻ പരാരി ഉൾപ്പെടെയുള്ളവർ വിഡിയ്ക്കു കമന്റിട്ടിട്ടുണ്ട്. ഗ്രേസ് ഇത്രയും മനോഹരമായി ചുവടുവയ്ക്കുമായിരുന്നോ എന്നാണ് ആരാധകരുടെ ചോദ്യം. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് രണ്ട് വിഡിയോകളും. എന്നാൽ ഇത് ആദ്യമായല്ല കിടിലൻ ഡാൻസുമായി താരം എത്തുന്നത്. ഇതിന് മുൻപും താരം ​ഗംഭീര നൃത്ത ചുവടുകളിലൂടെ ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT