ഹെലൻ മക്‌റോറി/ഫയല്‍ ചിത്രം 
Entertainment

'പോളി ആന്റി'ക്ക് വിട; നടി ഹെലൻ മക്‌റോറി അന്തരിച്ചു 

പീക്കി ബ്ലൈൻഡർ വെബ് സീരീസിലൂടെ ശ്രദ്ധേയയായ നടിയാണ് ഹെലൻ

Author : സമകാലിക മലയാളം ഡെസ്ക്

ഹാരിപോട്ടർ സീരീസ് സിനിമകളിലൂടെയും പീക്കി ബ്ലൈൻഡർ വെബ് സീരീസിലൂടെയും ശ്രദ്ധേയയായ ഹോളിവുഡ് നടി ഹെലൻ മക്‌റോറി അന്തരിച്ചു. 52 വയസായിരുന്നു. ഭർത്താവ് ഡാമിയൻ ലൂയിസാണ് ട്വിറ്ററിലൂടെ ഹെലൻറെ വിയോഗവാർത്ത പുറത്തുവിട്ടത്. 

കാൻസർ ബാധിതയായിരുന്ന ഹെലന്റെ മരണം വീട്ടിൽ വച്ചായിരുന്നു. ഈ വാർത്ത അറിയിക്കുമ്പോൾ ഞാൻ ഹൃദയം തകർന്നിരിക്കുകയാണ്. ക്യാൻസറിനോട് ജേതാവിനെപ്പോലെ പോരാടി, സുന്ദരിയും ശക്തയുമായ ഹെലൻ മാക്രോണി സ്വവസതിയിൽ വച്ച് സമാധാനമായി മരണത്തിന് കീഴടങ്ങി. സുഹൃത്തുക്കളും ബന്ധുക്കളും അടുത്തുണ്ടായിരുന്നു. അവൾ ജീവിച്ചതുപോലെതന്നെ മരിച്ചു. ഭയമില്ലാതെ, ഡാമിയൻ ട്വിറ്ററിൽ കുറിച്ചു. 

ക്യാൻസർ ബാധിതയായി ചികിൽസയിൽ കഴിയുമ്പോഴാണ് ഹെലൻ പീക്കി ബ്ലൈൻഡേഴ്സിൽ അടക്കം ശ്രദ്ധേയ വേഷങ്ങൾ ചെയ്തത്. ഇതിൽ 'പോളി' എന്ന വേഷമാണ് നടി ചെയ്തത്. സ്‌കൈ ഫാൾ, ഹ്യൂഗോ, ക്വീൻ തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് പുനരന്വേഷണം; ഹര്‍ജി നാളെ ഹൈക്കോടതിയില്‍

'മഴ'യിൽ അഫ്​ഗാൻ 'ഷോക്ക്'! 349 റണ്‍സ് തൂക്കിയിട്ടും ഇന്ത്യ എ തോറ്റു

ചെങ്കൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ക്ഷേത്രം കീഴ്ശാന്തി മരിച്ചു; ലോറി ഡ്രൈവർക്കെതിരെ കേസ്

സ്‌കൂള്‍ വിട്ടെത്തി കുളിക്കാനിറങ്ങി; ആറും എട്ടും വയസ്സുള്ള സഹോദരങ്ങള്‍ കുളത്തില്‍ മുങ്ങി മരിച്ചു

'വിശ്വാസം നഷ്ടപ്പെട്ടു'; പാലാ ന​ഗരസഭയിലെ ഭരണ പ്രതിസന്ധി; 5 കോൺ​ഗ്രസ് കൗൺസിലർമാർ നേതൃത്വത്തിനു കത്തയച്ചു

SCROLL FOR NEXT