ഹിന ഖാന്‍/ചിത്രം: ഫെയ്‌സ്‌ബുക്ക് 
Entertainment

'102 ഡിഗ്രിയില്‍ നിന്ന് കുറയുന്നില്ല; നാലു ദിവസമായി കടുത്ത പനി': നടി ഹിന ഖാന്‍ ആശുപത്രിയില്‍

ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ആശുപത്രിയില്‍ ചികിത്സ തേടിയ വിവരം ആരാധകരെ അറിയിച്ചത്

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി ഹിന ഖാന്‍ ആശുപത്രിയില്‍. കടുത്ത പനിയെ തുടര്‍ന്നാണ് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ആശുപത്രിയില്‍ ചികിത്സ തേടിയ വിവരം ആരാധകരെ അറിയിച്ചത്. 

ആശുപത്രി കിടക്കയില്‍ നിന്നുള്ള ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. കഴിഞ്ഞ നാലു ദിവസമായി കടുത്ത പനിയാണ് എന്നാണ് താരം പറയുന്നത്. ശരീരോഷ്മാവ് 103 ഡിഗ്രി നരെ ഉയര്‍ന്നതായും ഹിന ഖാന്‍ പറഞ്ഞു. കടുത്ത പനിയുമായി നാല് ദിവസം കഷ്ടപ്പെട്ടു. ഈ പനി കുറയുന്നേയില്ല. 102-103 ഡിഗ്രിയില്‍ തുടരുകയാണ്. എനിക്ക് ഒന്നിനും ഊര്‍ജമില്ല. എന്നെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കുന്നവര്‍ക്കായുള്ള വിവരമാണിത്. ഞാന്‍ തിരിച്ചുവരും.- ഹിന ഖാന്‍ കുറിച്ചു. 

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ഹിന ഖാന്‍ ശ്രദ്ധേയയാവുന്നത്. തുടര്‍ന്ന് ബിഗ് ബോസിലും മത്സരാര്‍ത്ഥിയായി എത്തി. കണ്ട്രി ഓഫ് ബ്ലൈന്റ് ആണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാജ്യം മാവോയിസ്റ്റ് മുക്തമാകുന്നു, ജോഡോ യാത്രയില്‍ നക്‌സല്‍ സംഘടനകള്‍ പങ്കെടുത്തു'; പാര്‍ലമെന്റില്‍ അമിത് ഷാ

'മാനസിക വെല്ലുവിളി നേരിടുന്നവരെ അധിക്ഷേപിച്ചു', സലീം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി എസ് സി റാങ്ക് ലിസ്റ്റ് മരവിപ്പിച്ച് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍; പിന്‍വാതില്‍ നിയമനത്തിന് നീക്കം നടന്നെന്ന് കോണ്‍ഗ്രസ്

വിസ കാലാവധി കഴിഞ്ഞ താമസക്കാർക്ക് യുഎഇയിൽ തിരിച്ചുവരാനുള്ള ഗ്രേസ് പിരീഡ് മാർച്ച് 31 ന് അവസാനിക്കും

മറിയം നവാസിനെതിരെ 'ലോർഡ്സിലെ റാണി' പരിഹാസം; പാക് പേസര്‍ നസീം ഷായ്ക്ക് ശിക്ഷ; വന്‍ തുക പിഴ ചുമത്തി

SCROLL FOR NEXT