Ineya വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഇന്റിമേറ്റ് രം​ഗങ്ങളിൽ അഭിനയിച്ചതിന്റെ പേരിൽ മോശം കമന്റുകൾ, ഇപ്പോഴത്തെ നായികമാർക്ക് പണവും പ്രശസ്തിയുമാണ് താല്പര്യം'; ഇനിയ

'എന്റെ സമ്മതത്തോടെയാണ് ഞാനത് ചെയ്തത്'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

തമിഴ്, മലയാളം സിനിമകളിൽ ശ്രദ്ധേയയായ നടിയാണ് ഇനിയ. ഇപ്പോഴത്തെ ജനറേഷനിലെ നായികമാർക്ക് അഭിനയത്തോട് അത്ര വലിയ താല്പര്യമില്ലെന്നും അവർക്ക് പണത്തോടും പ്രശസ്തിയോടുമാണ് താല്പര്യമെന്നും ഇനിയ പറയുന്നു. നയൻതാര നായികയായെത്തുന്ന 'മൂക്കുത്തി അമ്മൻ 2' ആണ് ഇനിയയുടേതായി ഇപ്പോൾ തിയറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം.

മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇനിയ. "ഞാൻ ഇഴുകി ചേർന്ന രം​ഗങ്ങളുള്ള സിനിമകളും അഭിനയിച്ചിട്ടുണ്ട്, അല്ലാത്ത സിനിമകളും അഭിനയിച്ചിട്ടുണ്ട്. ഇഴുകി ചേർന്ന രം​ഗങ്ങളിൽ അഭിനയിച്ചതിന്റെ പേരിൽ എനിക്കൊരുപാട് മോശം കമന്റുകൾ വന്നിട്ടുണ്ട്. എന്നുവച്ച് പിന്നീട് ഞാൻ അതിനെക്കുറിച്ച് ഓർത്ത് വിഷമിച്ചിട്ടില്ല.

ഞാൻ അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല, ആ സീൻ ചെയ്തതു കൊണ്ട് സ്കൂളിൽ പഠിക്കുന്ന പിള്ളേരൊക്കെ എന്നെ മോശമായി കാണും... അങ്ങനെ ഒന്നും ഞാൻ വിചാരിച്ചിട്ടില്ല. ഒരിക്കലും ഞാനങ്ങനെ വിചാരിച്ചിട്ടില്ല. എന്റെ സമ്മതത്തോടെയാണ് ഞാനത് ചെയ്തത്. ഞാനെന്റെ സംവിധായകനുമായി അത് ചർച്ച ചെയ്തിട്ടും, ആ സ്ക്രിപ്റ്റ് പഠിച്ചിട്ടുമാണ് അത് ചെയ്യുന്നത്.

പക്ഷേ ഞാനങ്ങനെ ചെയ്ത പടങ്ങൾക്കെല്ലാം അവാർഡും കിട്ടിയിട്ടുണ്ട്. അത് സൗന്ദര്യാത്മകമായി ചെയ്യുന്നതു കൊണ്ടാണ് നമുക്ക് അവാർഡൊക്കെ കിട്ടുന്നതും. അതെങ്ങനെ അവതരിപ്പിക്കണം എന്നതൊക്കെ നമ്മുടെ താല്പര്യമാണ്. ഇപ്പോഴത്തെ ജനറേഷനിലുള്ള നായികമാർക്കൊന്നും അഭിനയത്തിൽ വലിയ ആത്മാർഥതയില്ല.

അവർക്ക് പ്രശസ്തിയും പണവുമാണ് ആവശ്യം. കുറച്ചു സിനിമ ചെയ്യുക, പൈസ ഉണ്ടാക്കുക, പ്രശസ്തിയിലേക്ക് പോവുക, താരമാവുക അതുകഴിഞ്ഞ് എല്ലാം നിർത്തി പോവുക എന്നതാണ് അവരുടെ രീതി. ഈ സിനിമ, അല്ലെങ്കിൽ കലയ്ക്ക് എത്രത്തോളം പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന കാര്യം എനിക്കറിയില്ല. അത് ഓരോരുത്തരുടെ താല്പര്യവും കാഴ്ചപ്പാടുമാണ്".- ഇനിയ പറഞ്ഞു.

Actress Ineya talks about her career.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; ഒന്നാം പ്രതി സുഹൈൽ സജീവിന് ജാമ്യമില്ല, മൂന്നുപേർക്ക് ജാമ്യം

മൈക്രോ ഫിനാന്‍സ് കേസ്: വെള്ളാപ്പള്ളിക്ക് തിരിച്ചടി; രണ്ടാഴ്ചയ്ക്കകം കുറ്റപത്രം നല്‍കണമെന്ന് ഹൈക്കോടതി

രാഷ്ട്രീയ ലക്ഷ്യങ്ങളല്ല, ഭരണഘടനാ ബാധ്യത: എന്തുകൊണ്ട് എസ്‌ഐആര്‍?

കടുത്ത വിഷാദം; വിഡിയോക്ക് പിന്നാലെ ട്രെയിനിന് മുന്നില്‍ ചാടി അധ്യാപകന്‍ ജീവനൊടുക്കി

ഋഷഭ് പന്ത് പുറത്ത്; ടെസ്റ്റിന് മുൻപ് ബുംറയ്ക്കും ജഡേജയ്ക്കും 'എ ടീം ടെസ്റ്റ്'!