‘എന്നിലുള്ള വിശ്വാസം കുറഞ്ഞ സമയത്ത് എന്നെ വിശ്വസിച്ച് ഈ കഥാപാത്രം നൽകി’; വേദിയിൽ വിതുമ്പി പാർവതി തിരുവോത്ത്

ദിവസങ്ങളിൽ 18 മുതൽ 20 മണിക്കൂർ വരെ ചിത്രീകരണം നീണ്ടു. ഇത്രയധികം അധ്വാനിക്കേണ്ടിവന്നതിനെക്കുറിച്ച് അന്ന് ചിന്തിച്ചിരുന്നില്ല
Parvathy Thiruvothu
Parvathy ThiruvothuInstagram
Updated on: 
2 min read

സിനിമാജീവിതത്തിലെ ഉയർച്ചതാഴ്ചകളും തിരിച്ചടികളും അതിജീവിച്ച് വീണ്ടും പ്രേക്ഷകരുടെ കൈയടി ഏറ്റുവാങ്ങുകയാണ് നടി പാർവതി തിരുവോത്ത്. ഷഹദ് സംവിധാനം ചെയ്ത 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' എന്ന ചിത്രത്തിന്റെ വിജയാഘോഷവേദിയിൽ സംസാരിക്കുന്നതിനിടെ വികാരാധീനയായി താരം.

തന്നെ വിശ്വസിച്ച് അലീന എബ്രഹാം എന്ന കഥാപാത്രം ഏൽപ്പിച്ച സംവിധായകൻ ഷഹദിനോടും അണിയറപ്രവർത്തകരോടുമുള്ള നന്ദി അറിയിക്കവേയാണ് താരത്തിന്റെ വാക്കുകൾ ഇടറിയത്.

തന്റെ കരിയറിലെ ഒരു ഘട്ടത്തിൽ പല കാരണങ്ങളാൽ തന്നിലുള്ള വിശ്വാസം കുറഞ്ഞുവന്നിരുന്നുവെന്ന് പാർവതി പറഞ്ഞു. അത്തരമൊരു സമയത്താണ് സംവിധായകൻ ഷഹദ് തന്നെ വിശ്വസിച്ച് പുതിയൊരു കഥാപാത്രം ഏൽപ്പിച്ചത്. മുൻചിത്രത്തിന് പ്രതീക്ഷിച്ച വിജയം ലഭിക്കാതിരുന്നിട്ടും വ്യത്യസ്തമായൊരു ജോണറിലേക്ക് മാറാനും പുതിയ രീതിയിൽ സിനിമ ഒരുക്കാനും ഷഹദ് തയ്യാറായെന്നും പാർവതി ഓർത്തെടുത്തു.

'ഒരു സമയത്ത് പല കാരണങ്ങളാൽ എന്നിലുള്ള വിശ്വാസം കുറഞ്ഞുവരുന്ന കാലത്ത് ഷഹദ് എന്നെ വിശ്വസിച്ചു, എനിക്കുവേണ്ടി പൊരുതാൻ തയ്യാറായി. അതൊട്ടും എളുപ്പമുള്ള കാര്യമല്ല. മുൻപു ചെയ്ത സിനിമ വി‍ജയിക്കാതിരുന്നപ്പോൾ ഒരു പുതിയ ജോണറിലേക്ക് മാറാനും സംവിധായകനെന്ന നിലയിൽ തന്റെ രീതിയിൽ മാറ്റം വരുത്താനും സഹദ് തയ്യാറായി. അതൊരു റിസ്ക്കായിരുന്നു. ആ തീരുമാനത്തെ പിന്തുണക്കാൻ നിർമാതാക്കളും തയ്യാറായി. ഏറ്റവും മികച്ചത് ചെയ്യണമെന്ന് ആ​ഗ്രഹിക്കുന്ന എന്നെപ്പോലെയുള്ള അഭിനേതാക്കൾക്ക് ഇത്തരം അവസരങ്ങൾ വലിയ മാറ്റമാണുണ്ടാക്കുന്നത്,' പാർവതി പറഞ്ഞു.

ചിത്രത്തിൽ അലീന എബ്രഹാം എന്ന പൊലീസ് ഉദ്യോഗസ്ഥയായാണ് പാർവതി എത്തുന്നത്. എന്നാൽ ഒരു പൊലീസ് കഥാപാത്രം എന്നതിലുപരി അലീനയെ ഒരു അമ്മയായും പ്രേക്ഷകർ സ്വീകരിച്ചതാണ് തനിക്ക് ഏറ്റവും സന്തോഷം നൽകിയതെന്ന് താരം പറഞ്ഞു. ഇരുപത് വർഷത്തെ അഭിനയജീവിതത്തിനിടെ ഒരുപാട് സ്നേഹം ലഭിച്ച കഥാപാത്രങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അലീന എബ്രഹാം ഒരു പൊലീസ് ഉദ്യോഗസ്ഥ മാത്രമല്ല, അമ്മ കൂടിയാണെന്ന് പ്രേക്ഷകർ പ്രത്യേകം എടുത്തുപറയുന്നത് ഏറെ സന്തോഷം നൽകുന്നുവെന്നും പാർവതി വ്യക്തമാക്കി. എഴുത്തുകാരും സംവിധായകൻ ഷഹദും കഥാപാത്രത്തിന്റെ ഈ വൈകാരികത കൃത്യമായി മനസിലാക്കിയതാണ് അതിന് കാരണമെന്നും താരം കൂട്ടിച്ചേർത്തു.

വിജയാഘോഷം ഒരു ഔപചാരിക പൊതുപരിപാടിയായി തനിക്ക് അനുഭവപ്പെട്ടില്ലെന്നും വീണ്ടും സെറ്റിലെ സുഹൃത്തുക്കൾക്കൊപ്പം ഒത്തുചേരുന്നതുപോലെയാണ് തോന്നിയതെന്നും പാർവതി പറഞ്ഞു. ചിത്രീകരണദിവസങ്ങൾ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും താരം പറഞ്ഞു. ചില ദിവസങ്ങളിൽ 18 മുതൽ 20 മണിക്കൂർ വരെ ചിത്രീകരണം നീണ്ടിരുന്നു. അന്ന് ഇത്രയധികം അധ്വാനിക്കേണ്ടിവന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ സിനിമയുടെ ഓരോ ഷോട്ടിനുപിന്നിലും പ്രവർത്തിച്ച നിരവധി പേരുടെ അധ്വാനം തിരിച്ചറിയുന്നുണ്ടെന്നും പാർവതി പറഞ്ഞു.

പ്രസംഗത്തിനൊടുവിൽ അച്ഛനെയും അമ്മയെയും കുറിച്ച് സംസാരിക്കുമ്പോഴും പാർവതി വികാരാധീനയായി. താൻ ജോലിയുടെ ഭാഗമായി വീട്ടിൽനിന്ന് മാറിനിൽക്കുമ്പോൾ മാതാപിതാക്കൾ തന്നെ മിസ് ചെയ്യാറുണ്ടെന്നും എന്നാൽ ഓരോ വിജയത്തിലും അവരുടെ കണ്ണുകളിൽ കാണുന്ന സന്തോഷവും അഭിമാനവുമാണ് തനിക്ക് കൂടുതൽ കരുത്ത് നൽകുന്നതെന്നും താരം പറഞ്ഞു. ആ സന്തോഷവും ചിരിയും വീണ്ടും മാതാപിതാക്കൾക്ക് സമ്മാനിക്കാൻ അവസരമൊരുക്കിയ സിനിമയുടെ മുഴുവൻ ടീമിനോടും നന്ദി പറഞ്ഞാണ് പാർവതി പ്രസംഗം അവസാനിപ്പിച്ചത്.

Parvathy Thiruvothu
വീണ്ടും മുഖ്യമന്ത്രി വിജയ്ക്കൊപ്പം ഒരേ വേദിയിൽ തൃഷ; വൈറലായി ചിത്രങ്ങൾ
Parvathy Thiruvothu
'പ്രശ്‌നം തോന്നിയാല്‍ അവർക്ക് പിന്മാറാമായിരുന്നു, അത് ചെയ്യാതെ ഇപ്പോൾ കുറ്റം പറയുന്നത് ശരിയല്ല'; നടിമാർക്കെതിരെ റെജീന കസാൻഡ്ര
Parvathy Thiruvothu
'വെറുമൊരു ഫ്രെയിം അല്ല ഇത്, ഒരു സ്റ്റേറ്റ്മെന്റ് ആണ്! ലാലേട്ടന് ശേഷം നസ്‌ലിൻ എന്ന് പറയാതെ പറഞ്ഞ ഫ്രെയിം'; ചർച്ചയായി 'ബാച്ച്‌ലര്‍ പാര്‍ട്ടി D'EUX' ലെ രം​ഗം
Summary

"When my own self-belief was low, they believed in me and offered me this character"; Parvathy Thiruvothu, with tear-filled eyes, on stage

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rakul Preet Singh
Parvathy Thiruvothu, Alleppey Ashraf
Parvathy Thiruvothu
Parvathy Thiruvothu
X

FOLLOW US

ON GOOGLE DISCOVER