Entertainment

മഞ്ഞ സാരിയില്‍ തിളങ്ങി ജാന്‍വി; താരസുന്ദരിയുടെ സിംപിള്‍ ട്രഡീഷനല്‍ ലുക്ക്, ചിത്രങ്ങള്‍ 

മനീഷ് മല്‍ഹോത്രയുടെ ഡിസൈനര്‍ സാരിയാണിത്

സമകാലിക മലയാളം ഡെസ്ക്

ദീപാവലി ആഘോഷത്തിന് മഞ്ഞ സാരിയില്‍ തിളങ്ങി നടി ജാന്‍വി കപൂര്‍. അച്ഛന്‍ ബോണി കപൂറിന്റെ മുംബൈയിലെ ഓഫീസില്‍ നടന്ന പൂജയ്ക്കാണ് നടി ട്രഡീഷനല്‍ ലുക്കില്‍ എത്തിയത്. മനീഷ് മല്‍ഹോത്രയുടെ ഡിസൈനര്‍ സാരിയാണിത്. 

പരമ്പരാഗത സരി എംബ്രോയിഡറിയാണ് സാരിയുടെ പ്രധാന ആകര്‍ഷണം. റുഹാനിയാത്ത് എന്ന മനീഷിന്റെ ഫെസ്റ്റീവ് കളക്ഷനില്‍ നിന്നുള്ള സാരിയാണ് ഇത്. ഗോള്‍ഡ് പേള്‍ കമ്മലാണ് സാരിക്കൊപ്പം അണിഞ്ഞിരിക്കുന്ന ഏക ആഭരണം. മുടി അലസമായി അഴിച്ചിട്ട് മേക്കപ്പില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയിട്ടുണ്ട്. ന്യൂഡ് നിറത്തിലെ ലിപ്സ്റ്റിക്കാണ് അണിഞ്ഞിരിക്കുന്നത്. 

ജാന്‍വിക്കൊപ്പം സഹോദരി ഖുശി കപൂറും ദീപാവലി ആഘോഷിച്ചു. മനീഷ് മല്‍ഹോത്രയുടെ തന്നെ ജാക്കറ്റ് അനാര്‍ക്കലിയായിരുന്നു ഖുശിയുടെ വേഷം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT