ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

നടി കാജൽ അഗർവാൾ അമ്മയായി 

കാജലിന്റെ സഹോദരി നിഷ അഗർവാളാണ് സന്തോഷ വാർത്ത പുറത്തുവിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ടി കാജൽ അഗർവാളിനും ഭർത്താവ് ഗൗതം കിച്ച്‌ലുവിനും കുഞ്ഞു പിറന്നു. കാജലിന്റെ സഹോദരി നിഷ അഗർവാളാണ് സന്തോഷ വാർത്ത പുറത്തുവിട്ടത്. കാജൽ ആൺകുഞ്ഞിന് ജന്മം നൽകിയെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും നിഷ അറിയിച്ചു. 

ഈ വർഷം ആദ്യമാണ് അമ്മയാകാൻ ഒരുങ്ങുകയാണെന്ന് കാജൽ ആരാധകരെ അറിയിച്ചത്. പുതുവർഷ പോസ്റ്റിൽ 2022 നെ നോക്കിയിരിക്കുകയാണ് എന്ന അടിക്കുറിപ്പിലാണ് കാജലിന്റെ ചിത്രം ഗൗതം പങ്കുവച്ചത്. അതിനൊപ്പം ചേർത്തിരിക്കുന്ന ഗർഭിണിയുടെ ഇമോജിയിലൂടെയാണ് താരം അമ്മയാവാൻ ഒരുങ്ങുകയാണെന്ന സൂചന നൽകിയത്. 

2020ൽ ഒക്ടോബറിലാണ് വ്യവസായി ഗൗതം കിച്‌ലുവും കാജലും വിവാഹിതരായത്. ഗർഭകാലത്തെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവച്ചിരുന്ന കാജൽ ഇതിനിടെ താൻ നേരിട്ട ബോഡി ഷെയ്മിങ്ങിനെതിരെ ശക്തമായ സന്ദേശവുമായ് രം​ഗത്തെത്തുകയും ചെയ്തു. 

ഹേ സിനിമികയാണ് കാജലിന്റേതായി ഏറ്റവുമൊടുവിൽ തിയേറ്ററിലെത്തിയ ചിത്രം. ആചാര്യ, ഗോസ്റ്റി, ഉമ തുടങ്ങിയവയാണ് ഇനി റിലീസ് ചെയ്യാനുള്ള സിനിമകൾ. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT