ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

"എന്റെ ജീവിതത്തിലെ സ്നേഹം"; മകൻ നീലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കാജൽ അഗർവാൾ 

കുട്ടിയുടെ മുഖം ഭാഗികമായി വ്യക്തമാക്കിയുള്ളതാണ് പുതിയ ചിത്രം

സമകാലിക മലയാളം ഡെസ്ക്

കൻ നീൽ കിച്ച്‍ലുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി കാജൽ അഗർവാൾ. "എന്റെ ജീവിതത്തിലെ സ്നേഹം" എന്ന് കുറിച്ച് 'ഹൃദയ സ്പന്ദനം' എന്ന ഹാഷ്ടാ​ഗും ചേർത്താണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. കുട്ടിയുടെ മുഖം ഭാഗികമായി വ്യക്തമാക്കിയുള്ളതാണ് പുതിയ ചിത്രം. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിനു താഴെ അമ്മയ്ക്കും മകനും ആശംസകൾ നേർന്നുകൊണ്ട് നിരവധിപ്പേരാണ് എത്തുന്നത്.

നേരത്തെ ലോക മാതൃദിനത്തിലാണ് മകന്റെ ആദ്യ ചിത്രം സോഷ്യൽ മീഡിയയിലൂടെ കാജൽ പങ്കുവച്ചത്. മനോഹരമായ കുറിപ്പിനൊപ്പമാണ് താരം ചിത്രം പങ്കുവച്ചത്. നീ എനിക്ക് അമൂല്യമാണെന്നും എന്നും അങ്ങനെ തന്നെയായിരിക്കും എന്നു പറഞ്ഞുകൊണ്ടാണ് കാജൽ കുറിപ്പ് ആരംഭിച്ചത്. 

ഏപ്രിൽ 19നാണ് കാജലിനും ഭർത്താവ് ​ഗൗതം കിച്ച്ലുവിനും ആൺകുഞ്ഞ് പിറന്നത്.  ഗർഭകാലത്തെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവച്ചിരുന്ന കാജൽ ഇതിനിടെ താൻ നേരിട്ട ബോഡി ഷെയ്മിങ്ങിനെതിരെ ശക്തമായ സന്ദേശവുമായ് രം​ഗത്തെത്തുകയും ചെയ്തു. 2020ൽ ഒക്ടോബറിലാണ് വ്യവസായി ഗൗതം കിച്‌ലുവും കാജലും വിവാഹിതരായത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT