കജോൾ‌/ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

'കാമറയ്ക്ക് മുന്നിൽ വസ്ത്രം മാറുന്ന കജോൾ'; ഡീപ്ഫേക്കിൽ കുടുങ്ങി ബോളിവുഡ് നടി

കജോൾ വസ്ത്രം മാറുന്നു എന്ന രീതിയിലുള്ള തലക്കെട്ടുകളോടെയാണ് വിഡിയോ പ്രചരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വിഡിയോ സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിക്കുന്നതായിരുന്നു. ഈ വിഡിയോയുമായി ബന്ധപ്പെട്ട് അന്വേഷണവും പുരോ​ഗമിക്കുകയാണ്. അതിനിടെ മറ്റൊരു ബോളിവുഡ് താരറാണി കൂടി ഡീപ് ഫെക്കിൽ കുടുങ്ങിയിരിക്കുകയാണ്. കജോളിന്റെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 

മന്ദാരം എന്ന് പേരുള്ള ഇൻസ്റ്റാ​ഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. കാമറയ്ക്ക് മുൻപിൽ വസ്ത്രം മാറുന്ന തരത്തിലുള്ളതാണ് വിഡിയോ. കജോൾ വസ്ത്രം മാറുന്നു എന്ന രീതിയിലുള്ള തലക്കെട്ടുകളോടെയാണ് വിഡിയോ പ്രചരിക്കുന്നത്. സോഷ്യൽമീഡിയയിൽ ട്രെൻഡിങ് ആയ ​ഗെറ്റ് റെഡി വിത്ത് മി വിഡിയോ ഉപയോ​ഗിച്ചാണ് ഡീപ് ഫേക്ക് നിർമിച്ചിരിക്കുന്നത്.

കജോളിന്റേതെന്ന വ്യാജേന പ്രചരിക്കുന്ന വീഡിയോ ഡീപ് ഫേക്ക് ആണെന്ന് ഫാക്ട് ചെക്ക് വെബ്സൈറ്റായ ബൂം ലൈവ് റിപ്പോർട്ട് ചെയ്തു. ഒരു സോഷ്യൽ മീഡിയാ ഇൻഫ്ളുവൻസറിന്റെ ദൃശ്യത്തിൽ നടിയുടെ മുഖം കൃത്രിമമായി ചേർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ വർഷം ജൂൺ അഞ്ചിനാണ് യഥാർത്ഥ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ കജോൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ദിവസങ്ങൾക്ക് മുൻപ് രശ്മികയും ഡീപ് ഫേക്ക് വിഡിയോ പുറത്തുവന്നതോടെ ആശങ്ക പങ്കുവച്ച് നിരവധി താരങ്ങൾ രം​ഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ സാറ പട്ടേലിന്റെ വിഡിയോ ഉപയോ​ഗിച്ചാണ് ഡീപ് ഫേക്ക് നിർമിച്ചത്.  സംഭവത്തിൽ കേസെടുത്ത പൊലീസ് ബിഹാർ സ്വദേശിയായ 19കാരനെ ചോദ്യം ചെയ്തിരുന്നു. നടിയുടെ ഡീപ്‌ഫേക്ക് വീഡിയോ സാമൂഹികമാധ്യമങ്ങളിൽ ആദ്യം അപ് ലോഡ് ചെയ്തത് ഇയാളാണെന്നാണ് പൊലീസിന്റെ സംശയം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT