നടി കന്യ, പൊന്നിയിൻ സെൽവനിൽ നില/ ഇൻസ്റ്റ​ഗ്രാം 
Entertainment

'കുട്ടി കുന്ദവൈ ഞങ്ങളുടെ നിലാ'; പൊന്നിയിൻ സെൽവനിൽ തൃഷയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് നടി കന്യയുടെ മകൾ

മലയാള ടെലിവിഷനിൽ ശ്രദ്ധേയയായ കന്യയുടെ മകൾ നിലാ ആണ് കുട്ടി കുന്ദവൈ ആയി എത്തിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ 2 റെക്കോർഡുകൾ തകർത്ത് കുതിക്കുകയാണ്. വൻതാരനിരയിലാണ് ചിത്രം ഒരുങ്ങിയത്. കാസ്റ്റിങ് മികവും പ്രേക്ഷകർ ചർച്ചയാക്കിയിരുന്നു. ഇപ്പോൾ ശ്രദ്ധനേടുന്നത് തൃഷ അവതരിപ്പിച്ച കുന്ദവൈയുടെ ചെറുപ്പകാലം അഭിനയിച്ച ബാലതാരത്തെക്കുറിച്ചുള്ള വാർത്തയാണ്. മലയാള ടെലിവിഷനിൽ ശ്രദ്ധേയയായ കന്യയുടെ മകൾ നിലാ ആണ് കുട്ടി കുന്ദവൈ ആയി എത്തിയിരിക്കുന്നത്. 

കന്യയുടെ ഭർത്താവും നടനുമായ കവിതാ ഭാരതിയാണ് മകളുടെ പൊന്നിയിൻ സെൽവൻ കഥാപാത്രത്തേക്കുറിച്ച് വ്യക്തമാക്കിയത്. 'കുട്ടി കുന്ദവൈയെ കണ്ടാൽ നമ്മുടെ നിലായേ പോലെയുണ്ടല്ലോ എന്ന് സന്ദേഹപ്പെട്ടിരിക്കുന്ന സുഹൃത്തുക്കളോട് ഒരു കാര്യം. ഇത് നിലാ പാപ്പാ തന്നെയാണ്' എന്നാണ് നിലയുടെ കുന്ദവൈ ലുക്ക് പങ്കുവച്ച് അദ്ദേഹം കുറിച്ചത്. അതിനു പിന്നാലെ നിലായെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. 

കുന്ദവൈയുടെ ചെറുപ്പം എന്ന തലക്കെട്ടോടെ കന്യയും നിലായുടെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്നും മികച്ച അവസരങ്ങൾ വരും എന്നാണ് ആരാധകർ കുറിക്കുന്നത്. മലയാള- തമിഴ് സീരിയൽ രം​ഗത്ത് ശ്രദ്ധേയയാണ് കന്യ. നിരവധി സീരിയലുകളിലാണ് വില്ലൻ വേഷത്തിൽ കന്യ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT