തമിഴ്‌നടി കവിത 
Entertainment

മകന് പിന്നാലെ നടി കവിതയുടെ ഭര്‍ത്താവും കോവിഡ് ബാധിച്ച് മരിച്ചു

തമിഴ്‌നടി കവിതയുടെ ഭര്‍ത്താവ് ദശരഥരാജ് കോവിഡ് ബാധിച്ച് മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നടി കവിതയുടെ ഭര്‍ത്താവ് ദശരഥരാജ് കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മരണംയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം സ്ഥതി വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് കവിതയുടെ മകന്‍ സഞ്ജയ് രൂപ്  കോവിഡ് ബാധിച്ച് മരിച്ചത്. അദ്ദേഹവും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തൊട്ടുപിന്നാലെ രോഗം മൂര്‍ച്ഛിച്ച ദശരഥ് രാജിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

തെലുങ്ക്, കന്നട, തമിഴ്, മലയാളം ഭാഷകളിലായി മുന്നൂറിലേറെ ചിത്രങ്ങളില്‍ കവിത അഭിനയിച്ചിട്ടുണ്ട്. 1976ല്‍ പതിനൊന്നാം വയസില്‍ ഒരു മഞ്ഞ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. അഗ്‌നിദേവന്‍, ആനയും അമ്പാരിയും, ഫ്രണ്ട്‌സ്, മഞ്ജീരധ്വനി, നിദ്ര (2021) തുടങ്ങിയവയാണ് കവിത അഭിനയിച്ച മലയാള ചിത്രങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓപ്പറേഷന്‍ സിന്ദൂര്‍: വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം

'മലയാളിക്ക് ഇത്രയും എളിമ കൊടുക്കരുത്; ജയറാം പണ്ടേ ഇത്തിരി പൊലിപ്പിച്ചേ പറയാറുള്ളൂ, അത് കേൾക്കാൻ നല്ല രസമാണ്'

'മോഹൻലാൽ യുഗത്തിൽ ജീവിക്കാൻ കഴിഞ്ഞവർ..! നമ്മൾ ഭാഗ്യം ചെയ്തവരാണ്'; വൈകാരിക കുറിപ്പുമായി അപ്പാനി ശരത്

'ഞാനിവിടെ എറണാകുളത്തുണ്ട്, ബിജെപിയില്‍ ചേരുന്ന കാര്യം അറിഞ്ഞില്ല'; മുഹമ്മദ് ഫൈസല്‍

എന്തുകൊണ്ട് ജനം സിപിഎമ്മിനെ തൂത്തെറിഞ്ഞു? പിണറായിക്കെതിരെ ഡിഎംകെ മുഖപത്രം; പി രാജീവിനും വിമര്‍ശനം