ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ഒരേ ദിവസം പിറന്നാൾ, "മോസ്റ്റ് റൊമാന്റിക് കപ്പിൾ" എന്ന് കീർത്തി സുരേഷ്; ചിത്രങ്ങളും വിഡിയോയും 

ഏറ്റവും മനോഹരമായ പ്രണയജോഡികൾ എന്നാണ് അച്ഛനെയും അമ്മയെയും കീർത്തി വിശേഷിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഒരേ ദിവസമാണ് സുരേഷ് കുമാറും മേനകയും പിറന്നാൾ ആഘോഷിക്കുന്നത്. ഇപ്പോഴിതാ അച്ഛനും അമ്മയ്ക്കും പിറന്നാളാശംസകൾ നേർന്നിരിക്കുകയാണ് മക്കളായ രേവതിയും കീർത്തിയും. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും പങ്കുവച്ചായിരുന്നു ആശംസകൾ. 

‘‘ഹാപ്പി ബർത്ത് ഡേ അച്ഛാ ആൻഡ് അമ്മ. ഒരേ ദിവസം പിറന്നാൾ ആഘോഷിക്കുന്ന ദമ്പതികളെ കണ്ടെത്തുക അത്യപൂർവ്വമാണ്. സ്വർഗത്തിൽ നിന്നും ഒന്നിച്ചവരാണ് നിങ്ങളെന്ന് തോന്നുന്നു. ആരോഗ്യവും സമൃദ്ധിയുമൊക്കെയായി ഈ പിറന്നാളും സന്തോഷമായിരിക്കട്ടെ’’ എന്നാണ് രേവതി കുറിച്ചത്. അച്ഛനും അമ്മയും ഒന്നിച്ചുള്ള മനോഹരമായ ഫോട്ടോയാണ് രേവതി പങ്കുവച്ചിരിക്കുന്നത്. 

കീർത്തിയാകട്ടെ പിറന്നാൾ ദിനത്തിൽ കേക്ക് മുറിച്ചതിന്റെയും ആഘോഷങ്ങളുടെയും ചിത്രങ്ങളും വിഡിയോയും പങ്കുവച്ചാണ് ആശംസയറിയിച്ചത്. ജീവിതത്തിലെ സന്തോഷവും ദുഃഖവും പിറന്നാളും ഒന്നിച്ചാഘോഷിക്കുന്ന ഏറ്റവും മനോഹരമായ പ്രണയജോഡികൾ എന്നാണ് അച്ഛനെയും അമ്മയെയും കുറിച്ച് കീർത്തി കുറിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാന്‍ ലീഗില്‍ പടിപടിയായി വളര്‍ന്നുവന്ന ആള്‍; എല്ലാ മാസവും ഗുരുവായൂരില്‍ നിര്‍മാല്യം തൊഴുന്ന കൃഷ്ണഭക്തന്‍: ശ്യാംസുന്ദര്‍

'ഡയലോ​ഗ് മാറ്റിയപ്പോൾ ഞാൻ ടെൻഷനായി, നീന്തലറിയാത്ത ഒരാൾ നടുക്കടലിൽ വീണാലുള്ള അവസ്ഥ'; 'ജയിലർ 2' അനുഭവം പറഞ്ഞ് സുരാജ്

അഭിഷേകിന്റെ കന്നി സെഞ്ച്വറി; രഞ്ജിയിൽ കേരളം പൊരുതുന്നു

ഒന്നാം ഇന്നിങ്സിൽ 515 റൺസ്; പിടിമുറുക്കി കേരളം

ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് അടൂരിലെ പാർട്ടി അംഗത്വമില്ലാത്ത ആഭ്യന്തര മന്ത്രി; എസ്എഫ്ഐ