Urvashi, Khushbu വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ഉർവശിയുടെ കൂടെ അഭിനയിക്കാൻ എനിക്ക് പേടിയാണ്; പിന്നെ നമ്മളെവിടെയാണെന്ന് ഫ്രെയിമിൽ തിരയേണ്ടി വരും'

'ഒരു ഫ്രെയിമിൽ ഉർവശിയുണ്ടെങ്കിൽ പ്രേക്ഷകരുടെ മുഴുവൻ ശ്രദ്ധയും അവരിലേക്ക് പോകും'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

നയൻതാര നായികയായെത്തുന്ന 'മൂക്കുത്തി അമ്മൻ 2' റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിൽ ഉർവശിയും ഖുശ്ബുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ ഉർവശിയെക്കുറിച്ച് ഖുശ്ബു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. വർഷങ്ങളായി അഭിനയിക്കുന്നുണ്ടെങ്കിലും ഒരേ ഫ്രെയിമിൽ ഉർവശിക്കൊപ്പം അഭിനയിക്കുമ്പോൾ തനിക്ക് പേടി തോന്നാറുണ്ടെന്ന് പറയുകയാണ് ഖുശ്ബു.

ഉർവശിയുടെ അഭിനയമികവിനെക്കുറിച്ചും ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും ഖുശ്‌ബു സംസാരിച്ചു. "ഒരുപാട് കാലമായി സിനിമയിൽ അഭിനയിക്കുന്നു. അഭിനയിക്കുമ്പോൾ ആര് മുന്നിൽ വന്നു നിന്നാലും ഞാൻ പേടിക്കാറില്ല. പക്ഷേ, ഒരേ സ്റ്റേജും ഫ്രെയിമും പങ്കിടുമ്പോൾ ഞാൻ പേടിച്ചിട്ടുണ്ടെങ്കിൽ അത് ഉർവശിയുടെ മുന്നിൽ മാത്രമാണ്.

ചിലർ അഭിനയിക്കുമ്പോൾ നമ്മൾ ഒരേ ഫ്രെയിമിലാണെങ്കിൽ നമ്മളെ കടിച്ചുതിന്ന് തുപ്പിക്കളയും. എന്നാൽ ഉർവശി അങ്ങനെയല്ല. നമ്മളെ കണ്ടപാടെ വിഴുങ്ങി കളയും. പിന്നെ നമ്മൾ എവിടെയാണെന്ന് തിരയേണ്ടി വരും. ഈ സിനിമയിൽ നമ്മളും കൂടെ അഭിനയിച്ചിട്ടുണ്ടല്ലോ, നമ്മൾ എവിടെയെന്ന് നോക്കേണ്ടിവരും. അഭിനയിക്കാൻ ഉർവശി കൂടെ ഉണ്ടെങ്കിൽ അവരുടെ പ്രെസെൻസ് മാത്രമേ സ്‌ക്രീനിൽ നമുക്ക് കാണാൻ സാധിക്കുകയുള്ളൂ.

ഒരു ഫ്രെയിമിൽ ഉർവശിയുണ്ടെങ്കിൽ പ്രേക്ഷകരുടെ മുഴുവൻ ശ്രദ്ധയും അവരിലേക്ക് പോകും. അങ്ങനെയുള്ള അത്ഭുതമായി അഭിനയിക്കുന്ന നടിയാണ് അവർ. ഷീ ഈസ് എ ഫന്റാസ്റ്റിക് ആക്ടർ. അവൾ എന്നെ കുബു സ്വാമി എന്ന് വിളിക്കും. ഞാൻ അവളെ പൊടി എന്നാണ് വിളിക്കുക. അതാണ് അവളുടെ ചെല്ലപ്പേര്. അത്രയും വർഷമായിട്ടുള്ള സൗഹൃദമാണ് ഞങ്ങളുടേത്.

പൊടി അന്ന് എങ്ങനെയായിരുന്നോ ഇപ്പോഴും അങ്ങനെത്തന്നെയാണ്. ഒരു മാറ്റവുമില്ല. സിനിമയിലും രാഷ്ട്രീയത്തിലുമുൾപ്പെടെ ചുറ്റുമുള്ള വിഷയങ്ങളെക്കുറിച്ച് എല്ലാം ഉർവശിക്ക് നല്ല ധാരണയുണ്ട്. ‘കമൽ സാർ അവരെ എൻസൈക്ലോപീഡിയ ഓഫ് സിനിമ എന്നാണ് വിളിക്കുന്നത്.

എന്നാൽ ലോകത്തിന്റെ തന്നെ എൻസൈക്ലോപീഡിയ എന്ന് പറയുകയാണെങ്കിൽ അത് ഉർവശിയാണ്. കാരണം സിനിമ ആയാലും പൊളിറ്റിക്സ് ആയാലും അഭിനയം ആയാലും അങ്ങനെ എല്ലാത്തിനെ കുറിച്ചും അവൾക്ക് നല്ല ധാരണയുണ്ട്".- ഖുശ്ബു പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Actress Khushbu praises Urvashi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

72 കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയും; 137 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു, നവംബര്‍ 9 മുതല്‍ പ്രാബല്യത്തില്‍

സ്ത്രീകളിലെ പക്ഷാഘാതം: തിരിച്ചറിയാൻ വൈകുന്ന നിശ്ശബ്ദ ലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും

ടച്ച്സ്‌ക്രീനുമായി ആപ്പിള്‍ മാക്ബുക്ക് പ്രോ; ഇന്ത്യയിലെ വില 3.49 ലക്ഷം രൂപ മുതല്‍; ഫീച്ചറുകള്‍ അറിയാം

വിദ്യാർഥികളുടെ വിനോദയാത്രയ്ക്കിടെ മദ്യപിച്ചെന്ന ആരോപണം; മീനങ്ങാടി സ്കൂൾ പ്രിൻസിപ്പലിനെതിരെ അന്വേഷണം

ഏഴിമലയിൽ യൂറോപ്യൻ റോളറുകളെ കണ്ടെത്തി: നിർണ്ണായക നിരീക്ഷണവുമായി ഒന്നാം ക്ലാസുകാരൻ