'ആ നാണക്കേടും എന്നുമുണ്ടാകും; മിണ്ടാതിരുന്നത് ഒരുപാട് പേര്‍ കഷ്ടപ്പെട്ട സിനിമയായതിനാല്‍'; 'പെദ്ദി' വിവാദത്തില്‍ ജാന്‍വി കപൂര്‍

തന്റെ ഭാഗത്തു നിന്നുള്ള തെറ്റിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കന്നതായും ജാന്‍വി പറഞ്ഞു.
Janhvi Kapoor
Janhvi Kapoor
Updated on: 
1 min read

രാം ചരണും ജാന്‍വി കപൂറും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് പെദ്ദി. ബുച്ചി ബാബുവായിരുന്നു സംവിധാനം. ചിത്രത്തിലെ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ച രീതിയ്‌ക്കെതിരെ ജാന്‍വി കപൂര്‍ രംഗത്തെത്തിയിരുന്നു. പിന്നീട് സംവിധായകന്‍ മാപ്പ് ചോദിക്കുകയും ചെയ്തു. ഈ സംഭവത്തെക്കുറിച്ച് കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയപ്പോള്‍ ജാന്‍വി കപൂര്‍ പറഞ്ഞത് ശ്രദ്ധ നേടുകയാണ്.

''എനിക്ക് ഒരുപാട് കാര്യങ്ങള്‍ ഫീല്‍ ചെയ്തു. ഒരുപാട് പേര്‍ കഷ്ടപ്പെട്ട സിനിമയായതിനാലാണ് ഞാന്‍ സംസാരിക്കാന്‍ മടി കാണിച്ചത്. മാത്രമല്ല, എന്താണെന്ന് പറയേണ്ടതെന്നോ എന്തെങ്കിലും പറയാനുണ്ടോ എന്നും എനിക്കറിയില്ലായിരുന്നു. കാരണം പ്രശ്‌നം എന്തു തന്നെയാണെങ്കിലും എന്റെ ഭാഗത്തിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കണം. സമൂഹത്തിലുണ്ടാകുന്ന നെഗറ്റീവ് ഇംപ്കാടിനെക്കുറിച്ച് എനിക്ക് ബോധ്യമുണ്ടാകണം. പ്രേത്യേകിച്ചും എന്റെ ജെന്‍ഡറിലുള്ളവര്‍ക്ക്. അല്ലേ? ആ നാണക്കേട് എന്നും എനിക്കൊപ്പമുണ്ടാകും'' എന്നാണ് ജാന്‍വി കപൂര്‍ പറയുന്നത്.

''എനിക്കെന്തെങ്കിലും ചെയ്യാമായിരുന്നോ? കുറേക്കൂടി ജാഗ്രത കാണിക്കാമായിരുന്നോ? കുറച്ചു കൂടെ വലിയ പ്രശ്‌നമാക്കേണ്ടിയിരുന്നോ? നൂറ് ശതമാനവും അതെ. പ്രശ്‌നഭരിതമായിരുന്നോ? കടുത്ത ഒബ്‌ജെക്ടിഫിക്കേഷന്‍ ആയിരുന്നോ? ലൈംഗിക അതിക്രമത്തെ പ്രോത്സഹാപ്പിക്കുന്നതായിരുന്നോ? അതെ. പക്ഷെ ഇനി ഇങ്ങനൊന്ന് സംഭവിക്കില്ല എന്ന് മാത്രമേ എനിക്ക് ഉറപ്പിക്കാനാകൂ'' എന്നും ജാന്‍വി പറയുന്നു.

''ഇത് പറയാന്‍ എനിക്ക് ആഗ്രഹമില്ല. കാരണം ഞാന്‍ പഴിചാരുകയാണെന്നാകും തോന്നുക. സംവിധായകന്‍ എന്ത് പറഞ്ഞാലും ചെയ്യണം, എന്നാലാണ് പ്രൊഫഷണല്‍ ആവുകയെന്നാണ് ധാരണ'' എന്നും ജാന്‍വി പറയുന്നുണ്ട്. വളരെ അപൂര്‍വ്വമായി മാത്രേ പൂര്‍ണ തിരക്കഥ ലഭിക്കാറുള്ളൂവെന്നും അതിലും അപൂര്‍വ്വമായി മാത്രമേ കാമറ ആംഗിളുകള്‍ പറയുന്ന തിരക്കഥകള്‍ ലഭിക്കാറുള്ളൂവെന്നും ജാന്‍വി പറയുന്നു. അതേസമയം തന്റെ പ്രിവിലേജ് മുതലെടുക്കമായിരുന്നുവെന്നും, തന്റെ ഭാഗത്തു നിന്നുള്ള തെറ്റിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കന്നതായും ജാന്‍വി പറഞ്ഞു.

Janhvi Kapoor
നടി അമൃത നായര്‍ വിവാഹിതയായി; വരന്‍ ആരെന്നത് വിവാഹദിവസം വരെ സര്‍പ്രൈസ്!
Janhvi Kapoor
രാപകലില്ലാതെ സിനിമ ആസ്വദിക്കാം; ഐഎഫ്എഫ്‌കെ ചരിത്രത്തില്‍ ആദ്യമായി 24 മണിക്കൂറും പ്രദര്‍ശനം
Janhvi Kapoor
രാപകലില്ലാതെ സിനിമ ആസ്വദിക്കാം; ഐഎഫ്എഫ്‌കെ ചരിത്രത്തില്‍ ആദ്യമായി 24 മണിക്കൂറും പ്രദര്‍ശനം
Summary

Janhvi Kapoor about peddi issue. Says she will carry the shame forever.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com