കല്യാണി പ്രിയദർശൻ, ലിസി/ ഇൻസ്റ്റ​ഗ്രാം 
Entertainment

'മകളോട് ഒരു ഫോട്ടോ എടുക്കാൻ പറഞ്ഞാൽ ഇങ്ങനെ ഇരിക്കും'; കല്യാണിയെ ട്രോളി ലിസി, വിഡിയോ

ലണ്ടനിൽ അവധി ആഘോഷിക്കുന്നതിനിടെ ലിസി പങ്കുവെച്ച വിഡിയോ

സമകാലിക മലയാളം ഡെസ്ക്

കൾ കല്യാണിക്കൊപ്പം ലണ്ടനിൽ അവധി ആഘോഷിക്കുന്ന തിരക്കിലാണ് നടി ലിസി. 'അമ്മയും മകളും ഒരുമിച്ചുള്ള യാത്ര' എന്ന അടിക്കുറുപ്പോടെ കഴിഞ്ഞ ദിവസം ലണ്ടനിൽ നിന്നും കല്യാണിക്കൊപ്പമുള്ള ചിത്രങ്ങളും താരം ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. 

ഇപ്പോഴിതാ അമ്മ മകളെ ട്രോളികൊണ്ട് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ഒരു വിഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. 'മകളോട് ഒരു ഫോട്ടോ എടുക്കാൻ പറഞ്ഞാൽ ഇതാണ് അവസ്ഥ' എന്ന അടിക്കുറുപ്പോടെയാണ് ലിസി വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഫോട്ടോയ്‌ക്കെന്ന പോലെ പോസ് ചെയ്യുന്ന ലിസിയെ വിഡിയോയിൽ കാണാം. എന്നാൽ ഫോട്ടോ എന്ന് പറ‍ഞ്ഞ് അമ്മയെ പറ്റിച്ച് കല്യാണി വിഡിയോയാണ് എടുത്തത്. അമ്മയെ കാണാൻ ഇപ്പോൾ ഒരു സൂപ്പർ മോഡലിനെ പോലെ ഉണ്ടെന്നും കല്യാണി വിഡിയോയിൽ പറയുന്നത് കേൾക്കാം. 

നിരവധി പേരാണ് ലിസിയുടെ വിഡിയോയ്‌ക്ക് താഴെ കമന്റുമായി രംഗത്തെത്തിയത്. നടിമാരായ രാധിക ശരത്, ഖുശ്ബു സുന്ദർ, പൂർണിമ ഭാഗ്യരാജും കമന്റു ചെയ്‌തവരുടെ കൂട്ടത്തിലുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

SCROLL FOR NEXT