ടിഫാനി, മാധവി/ ഇൻസ്റ്റ​ഗ്രാം 
Entertainment

'പഴയ മാധവി തന്നെ', മകൾക്ക് പിറന്നാൾ ആശംസിച്ച് നടി, ചിത്രം ഏറ്റെടുത്ത് ആരാധകർ

സിനിമയിൽ നിന്നും ഇടവേള എടുത്തെങ്കിലും സോഷ്യൽമീഡിയയിൽ സജീവമാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

ളയമകൾ ടിഫാനിക്ക് പിറന്നാൾ ആശംസിച്ച് നടി മാധവി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. 'ജന്മദിനാശംസകൾ ടിഫാനി ഗൗരിക, നിന്റെ സൗമ്യമായ മനോഭാവത്തെയും ആന്തരിക സൗന്ദര്യത്തെയും തലയെടുപ്പിനെയും ഞാൻ അഭിനന്ദിക്കുന്നു.'–മകളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് മാധവി കുറിച്ചു.

നിരവധി ആളുകളാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്‌തത്. 'മാധവിയുടെ പഴയ പതിപ്പ്' എന്നായിരുന്നു മകളുടെ ചിത്രത്തിന് താഴെ ഒരാൾ എഴുതിയ കമന്റ്. വിവാഹ ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്തെങ്കിലും സോഷ്യൽമീഡിയയിൽ സജീവമാണ് താരം.

ബിസിനസ്സുകാരനായ റാൽഫ് ശർമയാണ് ഭർത്താണ്. കുടുംബ സമേധം അമേരിക്കയിലാണ് വർഷങ്ങളായി താരം താമസിക്കുന്നത്. പ്രിസില, ഈവ്ലിൻ, ടിഫാനി എന്നിങ്ങനെയാണ് മക്കളുടെ പേര്. 

എൺപതുകളിൽ തെന്നിന്ത്യയിലെ തിരക്കേറിയ നായികമാരിൽ ഒരാളായിരുന്നു മാധവി. ആന്ധ്രപ്രദേശ് സ്വദേശിയായ മാധവി കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു വടക്കൻ വീരഗാഥ, ഒരു കഥ ഒരു നുണക്കഥ, ആയിരം നാവുളള അനന്തൻ, നൊമ്പരത്തിപൂവ്, ആകാശദൂത് തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലും മാധവി അഭിനയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും