Manasa Radhakrishnan  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ആ ചോദ്യം വീട്ടിൽ നിന്നു പോലും കേൾക്കേണ്ടി വന്നിട്ടുണ്ട്, അത് കുറച്ച് ബുദ്ധിമുട്ടാണ്'; നടി മാനസ

ഇഷ്ടം പോലെ ഇത്തരം ചോദ്യങ്ങൾ കേട്ടിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ബാലതാരമായാണ് മലയാള സിനിമയിൽ തുടക്കം കുറിച്ച നടിയാണ് മാനസ രാധാകൃഷ്ണൻ. 'ടിയാൻ' ഉൾപ്പെടെ നിരവധി സിനിമകളിൽ മാനസ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ 'സിനിമ ഇല്ലേ' എന്ന ചോദ്യം പലപ്പോഴായി തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് മാനസ.

വീട്ടുകാരിൽ നിന്നും തനിക്ക് ഈ ചോദ്യം കേൾക്കേണ്ടി വന്നിട്ടുണ്ടെന്നും നടി പറഞ്ഞു. "അടുത്ത സിനിമ എപ്പോഴാണെന്നുള്ള ചോദ്യം എപ്പോഴും കേൾക്കേണ്ടി വരാറുണ്ട്. വീട്ടിൽ പോയാൽ തന്നെ എല്ലാവരും ചോദിക്കും. പരീക്ഷയ്ക്ക് നമുക്കിപ്പോൾ നല്ല മാർക്ക് ഒക്കെ കിട്ടിയിരിക്കുവാണെങ്കിൽ നമ്മളോട് അത് ആരെങ്കിലും ചോദിക്കാൻ‌ വേണ്ടി നമ്മൾ കാത്തിരിക്കുമല്ലേ.

എത്ര മാർക്കാണ് കിട്ടിയത് എന്ന് നമുക്കവരോട് പറയാല്ലോ. അതുപോലെ നമുക്കൊരു പ്രൊജക്ട് അടുത്തത് നമ്മൾ പറയാൻ കാത്തിരിക്കുന്ന സമയത്ത് ചോദിക്കുക ആണെങ്കിൽ നമുക്ക് സന്തോഷമാണ്. പക്ഷേ മാർക്ക് കുറവ് കിട്ടിയിട്ട് ആരെങ്കിലും ചോദിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ട് പോലെ അടുത്ത പ്രൊജക്ടിനെക്കുറിച്ച് ഒരു ഉത്തരം പറയാനില്ലെങ്കിൽ ഇങ്ങനെയൊരു ചോദ്യം നമുക്ക് കുറച്ചു ബുദ്ധിമുട്ടാണ്.

അതാണ് സംഭവം. ഇഷ്ടം പോലെ ഇത്തരം ചോദ്യങ്ങൾ കേട്ടിട്ടുണ്ട്. ചിലപ്പോൾ ഞാൻ ഏതെങ്കിലും പ്രൊജക്ട് ഉണ്ടെങ്കിൽ പറയും. ചർച്ചയിലുള്ള പ്രൊജക്ട് ഒക്കെ ആണെങ്കിൽ പറയില്ല".- സെല്ലുലോയ്ഡ് മാ​ഗസിന് നൽകിയ അഭിമുഖത്തിൽ മാനസ പറഞ്ഞു.

Actress Manasa Radhakrishnan talks about her career struggle.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശക്തമായ മഴ: സംസ്ഥാനാത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!

ഒട്ടും 'മമത'യില്ലാതെ ബംഗാള്‍; നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം

'മീന ചിലപ്പോൾ റീനയായി എത്തിയേനേ'; ഭാരതിരാജ സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് അച്ഛൻ പറഞ്ഞ വാക്കുകളോർത്ത് നടി

'അദ്ദേഹം എന്നെ ചേർത്ത് നിർത്തി ഫോട്ടോ എടുത്തു, എല്ലാം ഒരു സ്വപ്നം പോലെ'; സന്തോഷം പങ്കുവച്ച് കോട്ടയം നസീർ