Entertainment

നാലു വയസുകാരിയെ ദത്തെടുത്ത് നടി മന്ദിര, കുടുംബം പൂര്‍ണമായെന്ന് ഭര്‍ത്താവ്

താര ബേദി കൗശാല്‍ എന്ന് പേരിട്ട കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രവും മന്ദിര പങ്കുവെച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി മന്ദിര ബേദിയും ഭര്‍ത്താവും സംവിധായകനുമായ രാജ് കൗശാലും നാലു വയസുകാരി പെണ്‍കുട്ടിയെ ദത്തെടുത്തു. മന്ദിര തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. താര ബേദി കൗശാല്‍ എന്ന് പേരിട്ട കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രവും മന്ദിര പങ്കുവെച്ചിട്ടുണ്ട്. 

മനോഹരമായ വരികളിലൂടെയാണ് താരയുടെ വരവിനെ താരം വര്‍ണിച്ചത്. അവള്‍ ഞങ്ങളിലേക്ക് വന്നു, മുകളില്‍ നിന്നുള്ള അനുഗ്രഹം പോലെ. ഞങ്ങളുടെ കുഞ്ഞ് പെണ്‍കുട്ടി, താര. നാല് വയസുകാരി. നക്ഷത്രം പോലെയാണ് അവളുടെ കണ്ണുകള്‍ തിളങ്ങുന്നത്. വീറിന് സഹോദരിയായി. കൈകള്‍ തുറന്ന് സ്‌നേഹം നിറച്ച് ഞങ്ങള്‍ അവളെ വീട്ടിലേക്ക് സ്വാഗതം ചെയ്തു. നന്ദിയോടെ, അനുഗ്രഹത്തോടെ- ചിത്രം പങ്കുവെച്ച് മന്ദിര കുറിച്ചു. 

ഈവര്‍ഷം ജൂലൈ 28നാണ് മകള്‍ കുടുംബത്തോടൊപ്പം ചേര്‍ന്നത് എന്നും മന്ദിര പറയുന്നുണ്ട്. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് മന്ദിരയ്ക്കും കുടുംബത്തിനും ആശംസകളുമായി എത്തുന്നത്. കൗശാലും മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്. അവസാനം കുടുംബം പൂര്‍ണമായി എന്ന അടിക്കുറിപ്പിലാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. 199 ഫെബ്രുവരി 14നാണ് മന്ദിരയും കൗശാലും വിവാഹിതരാകുന്നത്. ഒന്‍പത് വയസുകാരനായ വീര്‍ ആണ് ഇവരുടെ മൂത്ത മകന്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT