ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'എന്റെ ഏറ്റവും വലിയ ശക്തി'; അമ്മയുടെ ചിത്രങ്ങൾ പങ്കുവച്ച് മഞ്ജു 

കലാനിലയം ഗോപിയുടെ ശിക്ഷണത്തിലാണ് ഗിരിജ മാധവൻ കഥകളി അഭ്യസിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഥകളി മേക്കപ്പിടുന്ന അമ്മയുടെ ചിത്രങ്ങൾ പങ്കുവച്ച് നടി മഞ്ജു വാര്യർ. അമ്മയാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്നും ഏറെ അഭിമാനമുണ്ടെന്നും കുറിച്ചാണ് മഞ്ജു അമ്മ ഗിരിജ മാധവന്റെ ചിത്രങ്ങൾ പങ്കുവച്ചത്. 

”അമ്മ,. ഞാൻ അമ്മയുടെ ഒരു ഭാ​ഗമാണെന്നതാണ് എന്റെ ഏറ്റവും വലിയ ശക്തി. ഞാൻ അതിൽ അഭിമാനിക്കുന്നു,” എന്നാണ് മഞ്ജു ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്. 

കലാനിലയം ഗോപിയുടെ ശിക്ഷണത്തിലാണ് ഗിരിജ മാധവൻ കഥകളി അഭ്യസിച്ചത്.  കൊച്ചി ദേവസ്വം ബോർഡിന് കീഴിലുള്ള പെരുവനം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോട് അനുബന്ധിച്ചായിരുന്നു ഗിരിജ മാധവൻ അരങ്ങേറ്റം കുറിച്ചത്. ”ഏതു പ്രായത്തിലും എപ്പോൾ വേണമെങ്കിലും നമുക്ക് ആഗ്രഹം സത്യസന്ധമായി ഉണ്ടെങ്കിൽ അത് നടക്കുമെന്ന് എന്റെ അമ്മ പ്രവൃത്തിയിലൂടെ കാണിച്ചുതരികയാണ്. എനിക്കും എല്ലാ സ്ത്രീകൾക്കുമൊരു പ്രചോദനമാണത്,” അമ്മയുടെ അരങ്ങേറ്റം കാണാൻ എത്തിയ മഞ്ജു മുൻപ് പറഞ്ഞതിങ്ങനെ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം