ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

നിങ്ങൾ ഞങ്ങൾക്ക് മനോഹരമായ അനു​ഗ്രഹമായിരുന്നു, തട്ടിയെടുത്തു; ഭർത്താവിനെ ഓർമിച്ച് മീന

ഭർത്താവിന്റെ വിയോ​ഗത്തിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ നടി മീനയുടെ ഭർത്താവ് വിദ്യാ സാ​ഗറിന്റെ അപ്രതീക്ഷിത മരണം സിനിമാ മേഖലയിലുള്ളവരേയും ആരാധകരേയും ഞെട്ടിച്ചിരുന്നു. ഇപ്പോൾ ഭർത്താവിന്റെ വിയോ​ഗത്തിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് താരം. തങ്ങളുടെ ജീവിതത്തിലെ മനോഹരമായ അനു​ഗ്രമായിരുന്നു വിദ്യാസാ​ഗർ എന്നാണ് മീന കുറിച്ചത്. കൂടാതെ വിഷമഘട്ടത്തില്‍ പിന്തുണച്ചവർക്കു നന്ദി പറയാനും താരം മറന്നില്ല. 

ഞങ്ങളുടെ മനോഹരമായ അനു​ഗ്രഹമായിരുന്നു നിങ്ങൾ. എന്നാല്‍ വളരെ പെട്ടെന്ന് എന്നെന്നേയ്ക്കുമായി ഞങ്ങളില്‍ നിന്ന് പറിച്ചെടുത്തു. ഞങ്ങളുടെ ( എന്റെ) മനസിൽ എന്നും താങ്കളുണ്ടായിരിക്കും. സ്നേഹവും പ്രാര്‍ഥനയും അറിയിച്ചതിന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് നല്ല മനസ്സുള്ളവര്‍ക്ക് നന്ദി പറയാന്‍ ഞാനും എന്റെ കടുംബവും ഈ അവസരത്തില്‍ ആഗ്രഹിക്കുകയാണ്. ഞങ്ങള്‍ക്ക് തീര്‍ച്ചയായും നിങ്ങളുടെ പിന്തുണ ആവശ്യമാണ്. സ്നേഹവും കരുതലും പിന്തുണയും ചൊരിയുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉള്ളതിനാല്‍ ഞങ്ങള്‍ വളരെ കൃതാര്‍ഥരാണ്. ആ സ്നേഹം അനുഭവിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നു- മീന കുറിച്ചു.

ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ജൂണ്‍ 28 നായിരുന്നു വിദ്യാസാഗറിന്റെ വിയോഗം. നാല്‍പത്തിയെട്ടു വയസ്സായിരുന്നു. 95 ദിവസത്തോളം സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞതിന് ശേഷമായിരുന്നു വിദ്യസാഗര്‍ മരണത്തിന് കീഴടങ്ങിയത്. എക്‌മൊ ചികിത്സയിലായിരുന്നു. ഹൃദയവും ശ്വാസകോശവും തകരാറിലായിരുന്നു. ഇവ രണ്ടും മാറ്റിവെക്കാനുള്ള കാത്തിരിപ്പിലായിരുന്നു. അനുയോജ്യരായ ദാതാവിനെ കണ്ടെത്താന്‍ പരമാവധി ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. 

2009 ജൂലൈ 12നായിരുന്നു മീനയും വിദ്യാസാഗറും വിവാഹിതരായത്. നൈനിക എന്ന മകളും ഇവർക്കുണ്ട്. അടുത്തമാസം 12ന് ഇരുവരും ഒന്നായിട്ട് പതിമൂന്ന് വർഷം തികയാനിരിക്കെയാണ് ഏവരെയും ദുഃഖത്തിലാഴ്ത്തി വിദ്യാസാ​ഗർ യാത്ര പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

ട്രെയിനില്‍ ആക്രമണം: ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധം

സി കെ നായിഡു ട്രോഫി; കേരളത്തിനെതിരെ പഞ്ചാബ് ശക്തമായ നിലയിൽ

ബെസ്റ്റ് ആക്ടർ ചാത്തൻ തൂക്കി; 'ഏഴാമത്തെ അത്ഭുതം'; ഒരേ ഒരു മമ്മൂക്ക!

SCROLL FOR NEXT