ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'മമ്മയ്ക്ക് നല്ല മൂക്കും മുടിയും ഉള്ളപ്പോൾ എന്തിനാ കളിപ്പാട്ടം?', ‘ലൂക്ക ഓൺ അറ്റാക്കിങ് മോഡ്’; ചിത്രങ്ങൾ പങ്കുവച്ച് മിയ 

മിയയുടെ മുടിയിൽ പിടിച്ച് വലിച്ചും മൂക്കിൽ മാന്തിയുമെല്ലാം ലൂക്കയുടെ കുസൃതിത്തരങ്ങൾ ചിത്രങ്ങളിൽ കാണാം

Author : സമകാലിക മലയാളം ഡെസ്ക്

മകൻ ലൂക്കയ്​ക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ നായിക മിയ ജോർജ്. ‘മമ്മയ്ക്ക് മൂക്കും മനോഹരമായ മുടിയും കമ്മലുമൊക്കെയുള്ളപ്പോൾ കുഞ്ഞിന് വേറെ ഫാൻസി കളിപ്പാട്ടങ്ങളെന്തിന്?’ എന്ന രസകരമായ കാപ്ഷനോടെയാണ് മിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

മിയയുടെ മുടിയിൽ പിടിച്ച് വലിച്ചും മൂക്കിൽ മാന്തിയുമെല്ലാം ലൂക്കയുടെ കുസൃതിത്തരങ്ങൾ ചിത്രങ്ങളിൽ കാണാം.  ‘പച്ച പരമാർത്ഥം’, ‘ലൂക്ക ഓൺ അറ്റാക്കിങ് മോഡ്’, ‘കൊല്ലുമോ’ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ. 

2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും താൽക്കാലികമായി ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു മിയ. ഇപ്പോൾ റിയാലിറ്റി ഷോകളിൽ ജഡ്ജായും അതിഥിയായും എത്തി സാന്നിധ്യമറിയിക്കുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

സിനിമ പരാജയപ്പെട്ടു, കടം വീട്ടാൻ ട്രെയിനിൽ കവർച്ച; സംവിധായകൻ ഷൊർണൂർ റെയിൽവേ പൊലീസിന്റെ പിടിയിൽ

ധ്രുവ് റാഠിയെ വിട്ടയച്ചു; അഭിജിത് ദീപ്‌കെ അടക്കം സിജെപി നേതാക്കള്‍ അറസ്റ്റില്‍; 'ഇതുകൊണ്ടൊന്നും ഭയപ്പെടുത്താനാകില്ലെ'ന്ന് ദീപ്‌കെ

എന്തുവന്നാലും വീട്ടുകാര്‍ നോക്കുമെന്ന് വെല്ലുവിളി, 218 കിലോമീറ്റര്‍ വേഗത്തില്‍ കാര്‍ ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; പിടിയിലായത് പ്രമുഖ വ്യാപാരിയുടെ മകന്‍

മുതിര്‍ന്ന നേതാക്കള്‍ കസ്റ്റഡിയില്‍; ഇന്നും ജന്തര്‍ മന്തര്‍ മാര്‍ച്ചിന് സിജെപിയുടെ ആഹ്വാനം, 'ഗ്യാനേഷിനെ പുറത്താക്കും വരെ പിന്നോട്ടില്ല'