ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

നടൻ മിഥുൻ മുരളി വിവാഹിതനാകുന്നു, വധു കല്യാണി മേനോൻ; പ്രണയകഥ പറഞ്ഞ് മൃദുല മുരളി; ചിത്രങ്ങൾ

പത്ത് വര്‍ഷം നീണ്ട ഇരുവരുടേയും പ്രണയത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് മൃദുലയുടെ പോസ്റ്റ്

Author : സമകാലിക മലയാളം ഡെസ്ക്

ടൻ മിഥുൻ മുരളി വിവാഹിതനാകുന്നു. മോഡലും എൻജിനീയറുമായ കല്യാണി മേനോൻ ആണ് വധു. വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ചാണ് സന്തോഷ വാർത്ത താരം പങ്കുവച്ചത്. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം. 

നടി മൃദുല മുരളിയുടെ സഹോദരനാണ് മിഥുൻ. മൃദുലയും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. പത്ത് വര്‍ഷം നീണ്ട ഇരുവരുടേയും പ്രണയത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് മൃദുലയുടെ പോസ്റ്റ്. കല്യാണിയുടെ സഹോദരി മീനാക്ഷിയുമായുള്ള തന്റെ കമ്പൈന്‍ സ്റ്റഡിയിലാണ് ഇവരുടെ പ്രണയം പൂത്തുലഞ്ഞത് എന്നാണ് മൃദുല കുറിക്കുന്നത്. അവളുടെ സഹോദരിക്കൊപ്പം പഠിക്കുന്നതിനായി അവളുടെ വീട്ടില്‍ പോകുന്നത് കൗമാരക്കാരനായ തന്റെ സഹോദരന് ഇഷ്ടമായിരുന്നില്ലെന്നും താരം കുറിച്ചു.

വജ്രം എന്ന സിനിമയിലൂ‍ടെ ബാലതാരമായാണ് മിഥുൻ മുരളിയുടെ തുടക്കം. ബഡ്ഡി, ബ്ലാക്ക് ബട്ടർഫ്ലൈ, ആന മയിൽ ഒട്ടകം എന്നിവയാണ് മറ്റ് പ്രധാന സിനിമകള്‍.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

SCROLL FOR NEXT