സിനിമ കാണാന്‍ 'വേഷം മാറി'യെത്തി സായ് പല്ലവി, കയ്യോടെ പിടിച്ച് ആരാധകര്‍; വിഡിയോ വൈറല്‍

മഹേഷ് ബാബു നായകനായി എത്തിയ പുതിയ ചിത്രം സര്‍ക്കാര്‍ വാരി പാട്ട കാണാനാണ് സായ് പല്ലവി തിയറ്ററില്‍ എത്തിയത്
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് സായ് പല്ലവി. സെലിബ്രിറ്റി സ്റ്റാറ്റസില്‍ നില്‍ക്കുമ്പോള്‍ പോലും പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടാന്‍ സായ് പല്ലവി മടി കാണിക്കാറില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഒറ്റയ്ക്ക് സിനിമ കണ്ടിറങ്ങുന്ന താരത്തിന്റെ വിഡിയോ ആണ്. 

മഹേഷ് ബാബു നായകനായി എത്തിയ പുതിയ ചിത്രം സര്‍ക്കാര്‍ വാരി പാട്ട കാണാനാണ് സായ് പല്ലവി തിയറ്ററില്‍ എത്തിയത്. ഞായറാഴ്ച ബഞ്ചാര ഹില്‍സില്‍ സിനിമ കാണാനായി എത്തിയ താരത്തിന്റെ ദൃശ്യങ്ങള്‍ ഏതോ ആരാധകന്റെ കാമറയില്‍ പതിയുകയായിരുന്നു. തല വഴി ഷാള്‍ കൊണ്ടു മൂടി മാസ്‌കും ധരിച്ച് വളരെ കാഷ്വല്‍ വസ്ത്രത്തിലാണ് താരത്തെ കാണുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഈ വിഡിയോ. 

സിനിമ തിയറ്ററിനുള്ളില്‍ വച്ച് സായ് പല്ലവിയെ ആരും ശ്രദ്ധിച്ചില്ല. കണ്ണു മാത്രം പുറത്തുകാണുന്ന രീതിയിലായിരുന്നു താരത്തിന്റെ വസ്ത്രധാരണം. എന്നിട്ടുപോലും നിരവധി പേര്‍ താരത്തെ തിരിച്ചറിയുകയായിരുന്നു. തമിഴിലും തെലുങ്കിലും കന്നഡയിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് സായ് പല്ലവി. 

നാനി നായകനായി എത്തിയ ശ്യം സിംഗ റോയ് ആയിരുന്നു ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. ഈ ചിത്രം കാണാന്‍ എത്തിയ സായ് പല്ലവിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. റാണ ദഗ്ഗുബട്ടി നായകനാവുന്ന വിരാട പര്‍വമാണ് സായ് പല്ലവി അഭിനയിക്കുന്ന അടുത്ത ചിത്രം. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com