നന്ദിനി/ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'പ്രണയം തകർന്നത് മാത്രമല്ല, എനിക്ക് പേടിയാണ്': വിവാഹത്തേക്കുറിച്ച് നന്ദിനി

'മുൻ കാമുകൻ വിവാഹം ചെയ്തു, അയാൾക്ക് കുട്ടികളുമുണ്ട്'

Author : സമകാലിക മലയാളം ഡെസ്ക്

മലയാളത്തിൽ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന നടിയാണ് നന്ദിനി. പ്രണയനായികയായി നിരവധി സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചത്. എന്നാൽ ജീവിതത്തിൽ അവർ വിവാഹത്തോട് നോ പറയുകയായിരുന്നു. 43ാം വയസിലും അവിവാഹിതയായി തുടരുകയാണ് നന്ദിനി. ഇപ്പോൾ വിവാഹം കഴിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം.

പ്രണയം തകർന്നതു മാത്രമല്ല വിവാഹം കഴിക്കാതിരിക്കാൻ കാരണമായത് എന്നാണ് നന്ദിനി പറഞ്ഞത്. 'അക്കാലത്ത് കല്യാണം കഴിഞ്ഞാൽ ഇൻഡസ്ട്രിയിൽ നിലനിൽക്കാൻ പറ്റില്ല. എനിക്കും എന്റെ കാമുകനും ആറ് വയസിന്റെ വ്യത്യാസമുണ്ട്. അദ്ദേഹത്തിന് പ്രായം കൂടി വന്നു. കാത്തിരിക്കാൻ പറ്റിയില്ല. അതുകൊണ്ട് ഞങ്ങൾ ബ്രേക്കപ്പായി. അല്ലെങ്കിൽ ഞാൻ സിനിമയിൽ നിന്ന് മാറി നിൽക്കേണ്ടി വരുമായിരുന്നു.'- നന്ദിനി പറഞ്ഞു. 

വിവാഹമെന്നത് വലിയ കാര്യമാണെന്നും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തനിക്ക് പേടിയാണെന്നും താരം കൂട്ടിച്ചേർത്തു. ചുരുങ്ങിയത് ഇരുപത് വർഷത്തേക്കെങ്കിലും ഉള്ള കരാറാണ്. അതിനിടെ ഉയർച്ചകളും താഴ്ചകളും വരുന്നത് അഭിമുഖീകരിക്കാൻ ധൈര്യം വേണം. ഉത്തരവാദിത്വം ഒരുപാട് ഉള്ളതിനാൽ വിവാഹവും കുട്ടികളുമാെക്കെ ഇപ്പോഴും പേടിയുള്ള കാര്യമാണ്. വിവാഹബന്ധത്തിലേക്ക് കടക്കാനുള്ള പക്വത എനിക്കുണ്ടെന്ന് തോന്നിയിരുന്നില്ല. വിവാഹം ചെയ്ത് ജീവിക്കാനാഗ്രഹിക്കുന്ന ആളല്ലേ എന്ന് സ്വയം ചോദിച്ചിരുന്നു. പക്ഷേ, വിവാഹ ജീവിതത്തിൽ സന്തുഷ്ടരായവരും ഉണ്ട്. എനിക്ക് അതിന് പറ്റിയില്ല.- നന്ദിനി പറഞ്ഞു. 

തന്റെ മുൻ കാമുകനെക്കുറിച്ചും നന്ദിനി പറഞ്ഞു. മുൻ കാമുകൻ വിവാഹം ചെയ്തു, അയാൾക്ക് കുട്ടികളുമുണ്ട്. ഇപ്പോഴും താൻ അദ്ദേഹവുമായി സംസാരിക്കാറുണ്ടെന്നാണ് താരം പറഞ്ഞത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മാസപ്പടി കേസില്‍ പിണറായിക്കെതിരെ കേസെടുക്കാത്തത് കുറ്റകൃത്യം'; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് ഇഡി

ബി.എസ്.സി അഗ്രിക്കൾച്ചർ കഴിഞ്ഞോ?, IFFCO-യിൽ ജോലി നേടാം; കേരളത്തിലും നിരവധി അവസരങ്ങൾ

'കോണ്‍ഗ്രസിന്റേത് ആണെന്ന് കരുതിയാണ് കോടിയേരിയുടെ ഫ്ലക്‌സ് കീറിയത്; നുഴഞ്ഞു കയറിയതല്ല, മുന്‍ എസ്എഫ്‌ഐക്കാരനാണ്'

വിട്ടുമാറാതെ വയറുവേദനയും ഛര്‍ദിയും, പരിശോധനയില്‍ ഒൻപത് വയസുകാരിയുടെ വയറ്റില്‍ ഒരു കിലോ മുടിക്കെട്ട്; ശസ്ത്രക്രിയ

ട്രംപിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍; 10 കോടി ബാരല്‍ എണ്ണ വിപണിയിലേക്ക്