ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'മാതംഗി' കൊച്ചിയിൽ നൃത്ത വിദ്യാലയവുമായി നവ്യ നായർ 

കൊച്ചിയിൽ നൃത്തവിദ്യാലയം ആരംഭിക്കുകയാണ് നവ്യ. പ്രശസ്ത ഭരതനാട്യം നർത്തകി പ്രിയദർശിനി ഗോവിന്ദ് ആണ് ഉദ്ഘാടനം

Author : സമകാലിക മലയാളം ഡെസ്ക്

ലോത്സവ വേദികളിലടക്കം നിറസാന്നിധ്യമായിരുന്നു നടി നവ്യ നായർ. അഭിനേത്രി മാത്രമല്ല നല്ലൊരു നർത്തകി കൂടിയാണ് താരം. വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം ഒരുത്തീ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ​ഗംഭീര തിരിച്ചുവരവും നടത്തി. ഇപ്പോഴിതാ പുതിയൊരു ചുവടുവയ്പ്പിന് തുടക്കംകുറിച്ചിരിക്കുകയാണ് നവ്യ. 

കൊച്ചിയിൽ നൃത്തവിദ്യാലയം ആരംഭിക്കുകയാണ് നവ്യ. ശാസ്ത്രീയ നൃത്തരൂപങ്ങളുടെ പ്രചാരണവും പഠനവും ലക്ഷ്യമിടുന്ന മാതംഗി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് നാളെ ആരംഭിക്കും. പ്രശസ്ത ഭരതനാട്യം നർത്തകി പ്രിയദർശിനി ഗോവിന്ദ് ആണ് ഉദ്ഘാടനം നിർവഹിക്കുന്നത്. മാതംഗിയുടെ വെബ്സൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം സംവിധായകൻ സിബി മലയിൽ നിർവഹിക്കും. ചടങ്ങിന് സൂര്യ കൃഷ്ണമൂർത്തി അധ്യക്ഷത വഹിക്കും.

ഹൈബി ഈഡൻ എം പി, കെ മധു, എസ് എൻ സ്വാമി, നൃത്തരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളായ കലാധരൻ, നവ്യ നായരുടെ നൃത്തഗുരു കൂടിയായ മനു മാസ്റ്റർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ഉദ്ഘാടനത്തിന് പിന്നാലെ പ്രിയദർശിനി ഗോവിന്ദിന്റെ നേതൃത്വത്തിൽ രണ്ട് ദിവസത്തെ ശിൽപ്പശാല നടക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

SCROLL FOR NEXT