ഇൻസ്റ്റാ​ഗ്രാം സ്റ്റോറി സ്ക്രീൻഷോട്ട്, നയൻതാര/ ഇൻസ്റ്റ​ഗ്രാം 
Entertainment

ആറ്റ്‌ലിയുമായി പിണക്കം, ജവാന്റെ പ്രമോഷൻ പരിപാടികളിൽ പങ്കെടുത്തില്ല; പ്രതികരിച്ച് ലേഡി സൂപ്പർ സ്റ്റാർ 

അഭ്യൂഹങ്ങളോട് പ്രതികരിച്ച് നയൻതാര

സമകാലിക മലയാളം ഡെസ്ക്

വാൻ സിനിമയിലൂടെ ഹിന്ദിയിലും അരങ്ങേറ്റം കുറിച്ച നയൻതാരയ്‌ക്ക് ബോളിവുഡിലും ആരാധകർ ഏറെയാണ്. സിനിമ റിലീസിന് ശേഷം സംവിധായകൻ ആറ്റ്‌ലിയുമായി താരത്തിന് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ജവാൻ സിനിമയുടെ പ്രമോഷൻ പരിപാടികളിലും നയൻതാര പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം.

സംവിധായകൻ ആറ്റ്‌ലിയുടെ പിറന്നാൾ ദിനം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ ആശംസ അറിയിച്ചായിരുന്നു താരത്തിന്റെ പ്രതികരണം. 'പിറന്നാൾ ആശംസകൾ ആറ്റ്‌ലി.., നിന്നിൽ അഭിമാനിക്കുന്നു' എന്ന കുറിപ്പിനൊപ്പം ജവാൻ സിനിമയുടെ ഷൂട്ടിങ്ങിനിടെ എടുത്ത ചിത്രങ്ങളും താരം പങ്കുവെച്ചു.

സിനിമയിൽ നയൻതാരയെ ഒതുക്കി കൂടുതൽ പ്രാധാന്യം അതിഥി വേഷത്തിലെത്തിയ ദീപിക പദുക്കോണിന് നൽകിയതിൽ താരം സംവിധായകനോട് അതൃപ്‌തി ഉണ്ടെന്ന തരത്തിലായിരുന്നു ദേശീയ മാധ്യമങ്ങളിലടക്കം വന്ന വാർത്തകൾ. വാർത്തകളിൽ ഇതുവരെ താരം പ്രതികരിച്ചിരുന്നില്ല. 

വാർത്തകളെ എല്ലാം തള്ളിക്കളയുന്ന തരത്തിലാണ് താരത്തിന്റെ പ്രതികരണം ഇപ്പോൾ വന്നിരിക്കുന്നത്. നയൻതാരയുടെ കരിയറിലെ രണ്ടാം തിരിച്ചുവരവ് സമ്മാനിച്ച രാജാറാണിയുടെ സംവിധായകനാണ് ആറ്റ്ലി. ആറ്റ്‌ലിയുടെ ബി​ഗിൽ സിനിമയിലും നയൻതാരയായിരുന്നു നായിക. മികച്ച ബോക്‌സ് ഓഫീസ് കളക്ഷനുമായി ഷാറൂഖ് ഖാൻ ചിത്രം ജവാൻ ആ​ഗോളതലത്തിൽ തരം​ഗമാവുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ഉംറ വിസയിൽ നിർണ്ണായക മാറ്റവുമായി സൗദി അറേബ്യ

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

SCROLL FOR NEXT