നസ്രിയ/ ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'ഏതോ കോമാളികൾ എന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു, മെസേജുകൾക്ക് മറുപടി നൽകരുത്'; മുന്നറിയിപ്പുമായി നസ്രിയ 

പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നും എന്തെങ്കിലും സന്ദേശങ്ങൾ ലഭിച്ചാൽ മറുപടി നൽകരുതെന്നുമാണ് താരത്തിന്റെ മുന്നറിയിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

നസ്രിയയുടെ ഇൻസ്റ്റഗ്രാം പേജിൽ പതിവില്ലാതെ ഒരു ലൈവ് കണ്ട ആരാധകർ ഒന്ന് അമ്പരന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് 'നസ്രിയ ഫഹദ് ​ഗോയിങ് ലൈവ്' എന്ന നോട്ടിഫിക്കേഷൻ വന്നത്. പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെട്ടതാകാം എന്ന് പലരും സംശയം പ്രകടിപ്പിച്ചു. ഒടുവിലിപ്പോൽ നസ്രിയ തന്നെ കാര്യം വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകയാണ്. 

പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നും എന്തെങ്കിലും സന്ദേശങ്ങൾ ലഭിച്ചാൽ മറുപടി നൽകരുതെന്നുമാണ് താരത്തിന്റെ മുന്നറിയിപ്പ്. “ഏതോ കോമാളികൾ എന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഹാക്ക് ചെയ്തിരിക്കുന്നു. കുറച്ചു ദിവസം എന്റെ പ്രൊഫൈലിൽ നിന്നു വരുന്ന മെസേജുകൾക്ക് ദയവായി മറുപടി അയയ്ക്കരുത്. ഇക്കാര്യം എന്റെ ശ്രദ്ധയിൽ പെടുത്തിയ എല്ലാവർക്കും നന്ദി. മറ്റെല്ലാം നന്നായിരിക്കുന്നു,” നസ്രിയ കുറിച്ചു.

വിദേശത്താണ് നസ്രിയ ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ അവിടേനിന്നുള്ള ചിത്രങ്ങൾ താരം ആരാധകരുമായി പങ്കുവച്ചിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായി ഹാക്കർമാർ താരത്തിന് പണികൊടുത്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടിന്റെ വിളക്കാണ് പോയത്; മനഃപൂര്‍വം ഇടിച്ചതാണോയെന്ന് സംശയം'; സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ കുടുംബം

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം

​Jantar Mantar Protest: 'രാജിവച്ച് മാപ്പുസാക്ഷിയാകൂ, ക്ഷമിക്കാം'; ഗ്യാനേഷ് കുമാറിനോട് രാഹുൽ

'ഇരട്ടി കരുത്തോടെ ഒളിംപിക് പോരാട്ടങ്ങൾക്കായി തിരിച്ചെത്തു'; എം ശ്രീശങ്കർ ചികിത്സയ്ക്കായി ലണ്ടനിലേക്ക്

ചൊക്രമുടിയിലെ നീലവസന്തത്തിന് വിട; ഇനി 12 വർഷങ്ങൾക്ക് ശേഷം; വിരുന്നെത്തിയത് അരലക്ഷത്തിലേറെ സഞ്ചാരികൾ