Entertainment

'ഇതുവരെ പ്രണയിക്കാത്തപോലെ പ്രണയിക്കൂ', കന്നി തെലുങ്ക് ചിത്രത്തിന്റെ പേര് പുറത്തുവിട്ട് നസ്രിയ  

'അണ്ടെ സുന്ദരാനികി' എന്നാണ് ചിത്രത്തിന്റെ പേര്

Author : സമകാലിക മലയാളം ഡെസ്ക്

സ്രിയയും നാനിയും ഒന്നിക്കുന്ന തെലുങ്ക് ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ടു. 'അണ്ടെ സുന്ദരാനികി' എന്നാണ് ചിത്രത്തിന്റെ പേര്. നസ്രിയയുടെ കന്നി തെലുങ്ക് ചിത്രമാണിത്. നാനിയുടെ കരിയറിലെ 28-ാമത്തെ ചിത്രവും. 

വിവേക് ആത്രേയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. "ഇതുവരെ പ്രണയിക്കാത്തപോലെ പ്രണയിക്കൂ, ഇതുവരെ ചിരിക്കാത്ത പോലെ ചിരിക്കൂ" എന്ന് കുറിച്ചാണ് നസ്രിയ ചിത്രത്തിന്റെ കർട്ടൺ റെയിസർ പങ്കുവച്ചത്. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമാണം. 

ഫഹദ് നായകനായ ട്രാൻസ് ആണ് നസ്രിയയുടേതായി ഒടുവിൽ റിലീസായ ചിത്രം. പിന്നീട് ഷംസു സയ്ബ സംവിധാനം ചെയ്ത മണിയറയിലെ അശോകൻ എന്ന സിനിമയിൽ അതിഥി വേഷത്തിൽ നട‌ി എത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം

ഗാസയെ പിന്തുണച്ചതിന് കൊടുത്ത പണിയോ? സ്‌പെയിനിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന് പിന്നില്‍ ഇസ്രയേലെന്ന് ആരോപണം