Entertainment

നടി നിഹാരിക കോനിഡേല വിവാഹിതയായി, ആഘോഷമാക്കി സൂപ്പർതാരങ്ങൾ; ചിത്രങ്ങൾ

ഉദയ്പൂറിലെ ഉമൈദ് ഭവന്‍ പാലസില്‍ ബുധനാഴ്ച രാത്രിയായിരുന്നു വിവാഹം

സമകാലിക മലയാളം ഡെസ്ക്

തെലുങ്ക് നടി  നിഹാരിക കോനിഡേല വിവാഹിതയായി. ചൈതന്യ ജെവിയാണ് വരന്‍. ഉദയ്പൂറിലെ ഉമൈദ് ഭവന്‍ പാലസില്‍ ബുധനാഴ്ച രാത്രിയായിരുന്നു വിവാഹം. തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങളെല്ലാം പങ്കെടുത്ത വിവാഹം വന്‍ ആഘോഷമായിരുന്നു. 

ഗോള്‍ഡന്‍ സാരിയില്‍ അതിസുന്ദരിയായിരുന്നു നിഹാരിക. ബ്രൗണ്‍, ഗോള്‍ഡ് ഷര്‍വാണിയായിരുന്നു ചൈതന്യയുടെ വേഷം. വിവാഹത്തിൽ നിഹാരികയു‌‌ടെ ബന്ധുക്കളായ ചിരഞ്ജീവി, അല്ലു അർജുൻ, ​രാം ചരൺ, സായ് ധരം തേജ്, ശ്രീജാ കല്യാൺ തുടങ്ങിയവർ പങ്കെ‌ടുത്തു.

നടനും നിർമാതാവുമായ നാ​ഗേന്ദ്ര ബാബുവിന്റെ മകളാണ് നിഹാരിക. മകളുടെ വിവാഹ നാളിൽ ഹൃദയത്തിൽ തൊടുന്ന ഒരു കുറിപ്പും അദ്ദേഹം പങ്കുവെച്ചിരുന്നു. ഒരു കാലഘട്ടത്തിന്റെ അന്ത്യം പോലെയാണ് തോന്നുന്നതെന്നാണ് അദ്ദേഹം കുറിച്ചത്. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസ അറിയിച്ചുകൊണ്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 

തെലുങ്ക് ടെലിവിഷൻ ചാനലിൽ അവതാരകയായാണ് നിഹാരിക കരിയർ തുടങ്ങുന്നത്. ഒക മനസു ആണ് തെലുങ്കിലെ ആദ്യ ചിത്രം. ഒരു നല്ല നാൾ പാത്ത് സൊൽറേൻ, ഹാപ്പി വെഡിങ്ങ്, സൂര്യകാന്തം, സൈറാ നരസിംഹ റെഡ്ഡി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

50 കോടിയിലേക്ക് അതിവേഗം കുതിച്ച് ഡീയസ് ഈറെ; ഞായറാഴ്ച മാത്രം നേടിയത് കോടികള്‍; കളക്ഷന്‍ റിപ്പോര്‍ട്ട്

ദാദാ സാഹെബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ്‌; മികച്ച വേഴ്സറ്റൈൽ ആക്ടർ അല്ലു അർജുൻ

'തലമുറകളെ പ്രചോ​ദിപ്പിക്കുന്ന വിജയം... പെൺകുട്ടികളെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന നേട്ടം'; ഇന്ത്യൻ ടീമിന് അഭിനന്ദന പ്രവാഹം

വണ്‍ പ്ലസ് 15, ലാവ അഗ്നി 4...; നവംബറില്‍ നിരവധി ഫോണ്‍ ലോഞ്ചുകള്‍, വിശദാംശങ്ങൾ

SCROLL FOR NEXT