പാര്‍വതി തിരുവോത്ത് എക്‌സ്പ്രസ് ഫോട്ടോ
Entertainment

'സെറ്റുകളില്‍ സംശയത്തോടെ നോക്കുന്നു; സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കല്‍ ബുദ്ധിമുട്ട്'

നമുക്ക് ചുറ്റും നിരധവി സ്ത്രീകളുടെ കഥളുണ്ട്. ഇവര്‍ സ്‌ക്രീനില്‍ എത്തേണ്ടത് പ്രധാനമാണ് പാര്‍വതി പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് പുരുഷന്‍മാരെ അപേക്ഷിച്ച് അവസരങ്ങള്‍ കുറവാണെന്നും ഇഷ്ടമുള്ള കഥാപാത്രങ്ങള്‍ മാത്രം ചെയ്യുകയെന്നത് ബുദ്ധിമുട്ടാണെന്നും നടിയും ഡബ്ല്യുസിസി അംഗവുമായ പാര്‍വതി തിരുവോത്ത്. പുരുഷന്‍മാര്‍ക്ക് മുന്നിലുള്ള ചോയ്‌സുകളുടെ ഒരു ശതമാനം മാത്രമാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്നതെന്നും അവര്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി.

'സ്ത്രീകള്‍ക്ക് ചോയ്‌സുകള്‍ കുറയുന്നത് മലയാള സിനിമയില്‍ മാത്രമല്ല, എല്ലായിടത്തും സംഭവിക്കുന്നുണ്ട് ഇത്. അവസരങ്ങള്‍ കുറവായതിനാല്‍ ഇഷ്ടമുള്ളത് മാത്രം തെരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടാണ്. സിനിമയില്‍ സ്ത്രീകളുടെ സാന്നിധ്യം എങ്ങനെയായിരിക്കണമെന്ന വിഷയം അടുത്തിടെ വലിയ ചര്‍ച്ചയായിട്ടുണ്ട്. സമൂഹത്തില്‍ എല്ലാ മേഖലയിലും സ്ത്രീകളെ കാണാന്‍ കഴിയും. യാഥാര്‍ഥ്യം അതാണെങ്കിലും ഇത് സിനിമകളില്‍ പ്രതിഫലിക്കാത്തത് എന്തുകൊണ്ടാണ്. നമുക്ക് ചുറ്റും നിരവധി സ്ത്രീകളുടെ കഥളുണ്ട്. ഇവര്‍ സ്‌ക്രീനില്‍ എത്തേണ്ടത് പ്രധാനമാണ്' പാര്‍വതി പറഞ്ഞു.

'ഡബ്ലുസിസി രൂപീകരിച്ചതിനുശേഷം സിനിമാ സെറ്റുകളില്‍ ഞങ്ങളെ സംശയത്തോടെയാണ് നോക്കുന്നത്. ഞങ്ങള്‍ അനീതിക്കെതിരെ പ്രതികരിക്കുന്നവരാണെന്ന ഭയം ഉണ്ട്. ഇത് നല്ലതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഇത് കാരമണാകുന്നുണ്ടെങ്കില്‍. ചര്‍ച്ചകളും സംവാദങ്ങളും കൂടുതല്‍ സാധാരണവല്‍ക്കരിക്കപ്പെടുന്നു. അത് തീര്‍ച്ചയായും ഒരു പോസിറ്റീവ് ആണ്.' ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം സിനിമയില്‍ വന്ന മാറ്റങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു പാര്‍വതി.

'മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ട്, നമ്മെ പിന്നോട്ട് വലിക്കുന്നത് ആരാണോ, അവര്‍ പവര്‍ ഗ്രൂപ്പാകാം, അല്ലെങ്കില്‍ അവര്‍ പവര്‍ ഗ്രൂപ്പിന്റെ സ്വാധീനത്തിലാണ് എന്ന് പറയാം. എന്നാല്‍ എല്ലാം തുറന്നു പറയേണ്ടത് ഉത്തരവാദിത്തം തനിക്കാണെന്ന് കരുതുന്നില്ലെന്നും' പാര്‍വതി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT