പാർവതിയും ജയറാമും ശബരിമല ദർശനം നടത്തുന്നു/ ചിത്രം ഇൻസ്റ്റാ​ഗ്രം 
Entertainment

നോമ്പുനോറ്റു... മാലയിട്ട് അയ്യപ്പനെ ദർശിക്കാൻ ജയറാമിനൊപ്പം പാർവതി; വീഡിയോ

അയ്യപ്പ ദർശനത്തിന് ജയറാമിനൊപ്പം ആദ്യമായി പാർവതി

Author : സമകാലിക മലയാളം ഡെസ്ക്

ജയറാമിനൊപ്പം ആദ്യമായി ശബരിമല ദർശനം നടത്തി പാർവതി. കറുത്ത വസ്‌ത്രത്തിൽ മാലയിട്ട്, ഭക്തിനിർഭരമായി സന്നിധാനത്ത് നിന്ന് ഇരുവരും അയ്യപ്പന് പ്രാർഥന അർപ്പിക്കുന്ന ചിത്രങ്ങൾ ജയറാമാണ് തന്റെ ഇൻസ്റ്റാ​ഗ്രാം പേജിലൂടെ പുറത്ത് വിട്ടത്. 

വൈകിട്ട് ദീപാരാധന തൊഴാനാണ് ഇരുവരും പൊന്നമ്പലമേട്ടിൽ എത്തിയത്. ശബരിമലയിലെ സ്ഥിരം സന്ദർശകനാണ് ജയറാം. 1992-ലാണ് ജയറാമും പാർവതിയും വിവാഹിതരാകുന്നത്. വിവാഹ ശേഷം പാർവതി സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു.

ഇടയ്‌ക്ക് നൃത്തത്തിലേക്ക് തിരച്ചെത്തിയെങ്കിലും പാർവതിയെ പിന്നീട് വെള്ളിത്തിരയിൽ കണ്ടില്ല. ഏപ്രിൽ ഏഴിനായിരുന്നു പാർവതിയുടെ പിറന്നാൾ. പിറന്നാൾ ദിനം ജയറാം, കാളിദാസൻ, കാളിദാസന്റെ കാമുകി തരുണി എന്നിവർ പാർവതിക്ക് സമൂ​ഹമാധ്യാമങ്ങളിലൂടെ പിറന്നാൾ ആശംസകൾ അറിയിച്ചിരുന്നു. കൂപ്പു കയ്യോടെ 'സ്വാമി ശരണം' എന്ന ക്യാപ്‌ഷനോടെയാണ് ജയറാം ചിത്രങ്ങൾ പങ്കുവെച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മോദിയെ ആശയക്കുഴപ്പത്തിലാക്കരുത്, സംവാദത്തിന് സമ്മതിപ്പിക്കൂ'; അമിത് ഷായോട് രാഹുല്‍ ഗാന്ധി

സിബിഎസ്ഇ 10, 12 ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 16 മുതല്‍; ഡേറ്റ് ഷീറ്റ് പുറത്ത്

എസ്ഐആറിൽ ഒഴിവാക്കിയവർക്ക് പേര് ചേർക്കാൻ ഒരവസരം കൂടി; 7 സംസ്ഥാനങ്ങളിലെ വോട്ടർമാർക്ക് അവസരം

ദീപാവലിക്ക് മുന്‍പേ ഡല്‍ഹിയില്‍ വിഷപ്പുക; ആശുപത്രികളില്‍ രോഗികള്‍ കൂടി, നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

വർക്കലയിൽ 5 സ്പാകൾ പൂട്ടിച്ചു, ഹോം സ്റ്റേയുടെ മറവിൽ അനാശാസ്യത്തിന് 5 പേർ അറസ്റ്റിൽ‌