പൂനം പാണ്ഡെ 
Entertainment

നടി പൂനം പാണ്ഡെ അന്തരിച്ചു

സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്നാണ് അന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു. 32 വയസ്സായിരുന്നു. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചതെന്ന് പൂനത്തിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍, നടിയുടെ മാനേജര്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കി.

''ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട പൂനം സെര്‍വിക്കല്‍ കാന്‍സറിനു കീഴടങ്ങി. പൂനവുമായി ഒരിക്കലെങ്കിലും സംസാരിച്ചവര്‍ക്ക് അവരുടെ സ്‌നേഹവും കരുതലും എന്താണെന്ന് അറിയാം.'' എന്ന കുറിപ്പോടെയാണ് പൂനത്തിന്റെ മരണ വാര്‍ത്ത അറിയിച്ചുകൊണ്ടുള്ള പോസ്റ്റില്‍ മാനേജര്‍ കുറിച്ചു.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് പൂനം പാണ്ഡെ ജനിച്ചത്. മോഡലിങ്ങിലൂടെയാണ് താരം സിനിമയിലെത്തുന്നത്. 2013 ല്‍ നഷാ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം. ലോക്ക് അപ്പ് എന്ന റിയാലിറ്റി ഷോയിലാണ് പൂനം ഏറ്റവുമൊടുവില്‍ കാണികള്‍ക്ക് മുമ്പിലെത്തിയത്. കന്നഡ, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്