ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

നടി റെബ മോണിക്ക വിവാഹിതയായി, വരൻ ജോയ്‌മോന്‍

ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും

Author : സമകാലിക മലയാളം ഡെസ്ക്

നടി റെബ മോണിക്ക ജോൺ വിവാഹിതയായി. ദുബായ് സ്വദേശിയായ ജോയ്മോൻ ജോസഫ് ആണ് വരൻ. ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ​ബം​ഗളൂരുവിൽ വച്ചാണ് വിവാഹം നടന്നത്. 

'മിടുക്കി' എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ റെബ 'ജേക്കബിന്റെ സ്വർഗരാജ്യ'ത്തിൽ നിവിൻ പോളിയുടെ നായികയായാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴിലും ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചു. വിജയ് ചിത്രം 'ബിഗിലി'ലെ 'അനിത' എന്ന കഥാപാത്രം നടിക്ക് ഏറെ ആരാധകരെ സമ്മാനിച്ചു. വിഷ്ണു വിശാൽ നായകനാകുന്ന 'എഫ് ഐ ആർ' ആണ് റെബയുടെ പുതിയ ചിത്രം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ വൻ പ്രതിഷേധം; എംഎ ബേബിയും വൃന്ദ കാരാട്ടും അറസ്റ്റിൽ

'ആ സ്വപ്‍നം ബാക്കി'... യുസ്‍വേന്ദ്ര ചഹൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു!

'30' മിനിറ്റ്... ഇടിച്ചും ​ഗുസ്തിപിടിച്ചും 'ഇന്ത്യ' സ്വന്തമാക്കിയത് 3 'സ്വര്‍ണം'!

'വാനപ്രസ്ഥത്തിലെ ആ സീന്‍ എനിക്ക് ഇന്നും അത്ഭുതമാണ്'; എത്ര ശ്രമിച്ചാലും റീക്രിയേറ്റ് ചെയ്യാനാകില്ലെന്ന് സെറിന്‍ ഷിഹാബ്

'എട്ട് മണിക്കൂർ ഉറങ്ങും, വീട്ടിലേക്ക് വേണ്ട പച്ചക്കറി വരെ വാങ്ങുന്നത് ഞാൻ'; ഒന്നിനും സമയമില്ല എന്ന് പറയുന്നവരോട് അരവിന്ദ് സ്വാമിയുടെ മറുപടി