ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

മാലിദ്വീപിലും ശ്രീലങ്കയിലും ഹണിമൂൺ ആഘോഷിച്ച് നടി റെബ മോണിക്ക ജോൺ; ചിത്രങ്ങളും വിഡിയോയും 

വിവാഹശേഷം ശ്രീലങ്കയിലേക്കായിരുന്നു ഇരുവരും ആദ്യം പോയത്

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹശേഷം മാലിദ്വീപിലും ശ്രീലങ്കയിലും ഹണിമൂൺ ആഘോഷിച്ച്  നടി റെബ മോണിക്ക ജോണും ഭർത്താവ് ജോയ്മോൻ ജോസഫും. ഹണിമൂൺ ദിനങ്ങളിൽ പകർത്തിയ ചിത്രങ്ങൾ നടി ആരാധകരുമായി പങ്കുവച്ചു. 

വിവാഹശേഷം ശ്രീലങ്കയിലേക്കായിരുന്നു ഇരുവരും ആദ്യം പോയത്. പിന്നീട് മാലിദ്വീപ് ദിനങ്ങളുടെ വിശേഷങ്ങളും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചു. ജനുവരിയിൽ ബെംഗലൂരുവിൽ വച്ചായിരുന്നു റെബയുടെയും ജോയ്മോന്റെയും വിവാഹം. ദുബായ് സ്വദേശിയാണ് ജോയ്മോൻ. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഒന്നിച്ചത്.  

'മിടുക്കി' എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ റെബ 'ജേക്കബിന്റെ സ്വർഗരാജ്യ'ത്തിൽ നിവിൻ പോളിയുടെ നായികയായാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴിലും ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചു. വിജയ് ചിത്രം 'ബിഗിലി'ലെ 'അനിത' എന്ന കഥാപാത്രം നടിക്ക് ഏറെ ആരാധകരെ സമ്മാനിച്ചു. വിഷ്ണു വിശാൽ നായകനാകുന്ന 'എഫ് ഐ ആർ' ആണ് റെബയുടെ പുതിയ ചിത്രം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT