Revathy, Mammootty ഇൻസ്റ്റ​ഗ്രാം
Entertainment

'ആരോ'യിൽ മമ്മൂട്ടിയുമുണ്ടോ? 'ഒറ്റ മെസേജിൽ മമ്മൂക്ക എത്തി'; പുതിയ വിശേഷം പങ്കുവച്ച് രേവതി

മിക്കവാറും എല്ലാവരും അദ്ദേഹത്തെ വിളിക്കുന്നത് അങ്ങനെയാണ്.

സമകാലിക മലയാളം ഡെസ്ക്

നടി രേവതി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്ന ചിത്രമാണിപ്പോൾ സോഷ്യൽ മീ‍ഡിയയിൽ വൈറലാകുന്നത്. പുതിയ പ്രൊജക്ടിന്റെ ഭാ​ഗമായി മമ്മൂട്ടി ഡബ്ബിങ് സ്റ്റുഡിയോയിൽ എത്തിയതിന്റെ ചിത്രങ്ങളാണ് രേവതി പങ്കുവച്ചത്. മമ്മൂട്ടിയോടൊപ്പം ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി, സംവിധായകൻ ശങ്കർ രാമകൃഷ്ണൻ തുടങ്ങിയവരും സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു.

"അതെ സാക്ഷാൽ മമ്മൂക്ക. മിക്കവാറും എല്ലാവരും അദ്ദേഹത്തെ വിളിക്കുന്നത് അങ്ങനെയാണ്. ഒരൊറ്റ മെസേജ് അയച്ചതേയുള്ളൂ. അദ്ദേഹം വന്ന് ഞങ്ങളുടെ ഷോയെ ഒരു ഉത്സവമാക്കി മാറ്റി. റസൂൽ പൂക്കുട്ടി, ശങ്കർ രാമകൃഷ്ണൻ, ലാൽ മീഡിയയിലെ സൗണ്ട് എഞ്ചിനീയറായ സുബിൻ എന്നിവരും തങ്ങളുടേതായ സംഭാവനകൾ നൽകി കൊണ്ട് അദ്ദേഹത്തിനൊപ്പമുണ്ട്. ഇത് ഉടൻ തന്നെ നിങ്ങളുടെ മുന്നിലേക്ക് എത്തും".- എന്നാണ് രേവതി കുറിച്ചിരിക്കുന്നത്.

അതേസമയം മമ്മൂട്ടി ഡബ്ബ് ചെയ്ത ഈ പ്രൊജക്ടിനെക്കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും രേവതി പങ്കുവച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഏതാണ് ആ പ്രൊജക്ട് എന്നറിയാനുള്ള കാത്തിരിപ്പിലും ആകാംക്ഷയിലുമാണ് ആരാധകർ. സംവിധായകൻ രഞ്ജിത്തും ഈ പുതിയ പ്രൊജക്ടിൽ അസോസിയേറ്റ് ചെയ്യുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

മമ്മൂട്ടി കമ്പനിയുടെ പുതിയ ഷോർട്ട് ഫിലിമായ 'ആരോ- സംവണ്ണി'നാണോ മമ്മൂക്ക ഡബ്ബ് ചെയ്യാനെത്തിയതെന്നാണ് ആരാധകരുടെ ചോദ്യം. ശ്യാമ പ്രസാദ്, മഞ്ജു വാര്യർ, അസീസ് നെടുമങ്ങാട് എന്നിവരാണ് ആരോ എന്ന ഷോർട്ട് ഫിലിമിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. അടുത്തിടെ മഞ്ജു വാര്യരുടെയും ശ്യാമ പ്രസാദിന്റെയും ഫസ്റ്റ് ലുക്ക് പോസ്റ്ററും മമ്മൂട്ടി കമ്പനി പുറത്തുവിട്ടിരുന്നു.

അനൂപ് മേനോൻ, പാർവതി തിരുവോത്ത്, രഞ്ജിത്ത്, സയനോര, മഞ്ജു വാര്യർ എന്നിവരും ഡബ്ബ് ചെയ്യുന്നതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം രേവതി പങ്കുവച്ചിരുന്നു. അതേസമയം വി ആർ സുധീഷ് ആണ് ആരോയുടെ കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത്. ബിജിബാലിന്റേതാണ് സം​ഗീത സംവിധാനം. പ്രശാന്ത് രവീന്ദ്രനാണ് ഛായാ​ഗ്രഹണമൊരുക്കുന്നത്.

Cinema News: Actress Revathy share a photo with Mammootty.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പത്രപ്രവര്‍ത്തനം തുടങ്ങിയിട്ട് എത്ര കാലമായി?'; പിഎം ശ്രീ ചോദ്യത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി

കെകെആറിനെ പരിശീലിപ്പിക്കാൻ വാട്‌സനും! ഇതിഹാസ ഓള്‍ റൗണ്ടര്‍ ടീമിൽ

പെട്ടെന്ന് ഇതെന്തുപറ്റി? കമല്‍-രജനി ചിത്രത്തില്‍ നിന്നും സുന്ദര്‍ സി പിന്മാറി; സംവിധായകനാകാന്‍ ഇനിയാര്?

മകന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതിന് തൊഴില്‍ നിഷേധം; ഐഎന്‍ടിയുസി വിലക്കിയ മുള്ളന്‍കൊല്ലിയിലെ രാജനും സഹപ്രവര്‍ത്തകരും സിഐടിയുവില്‍

സ്‌ഫോടനത്തിന് മുമ്പ് പള്ളിയിലുമെത്തി, ഉമര്‍ നബിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, കാറിന്റെ പിന്‍സീറ്റില്‍ സ്‌ഫോടക വസ്തുക്കള്‍ അടങ്ങിയ ബാഗ്

SCROLL FOR NEXT