ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

മകന്റെ പേര് ലൂക്ക ഷാൻ; അമ്മയായ സന്തോഷം പങ്കുവച്ച് നടി റിച്ച

കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ൺകുഞ്ഞു പിറന്ന സന്തോഷം പങ്കുവച്ച് തെന്നിന്ത്യൻ നടി റിച്ച ഗാനോപാധ്യായ. താനും കുഞ്ഞും സുഖമായിരിക്കുന്നെന്ന്  പ്രാർഥനകൾ നേർന്നവർക്ക് നന്ദിയറിയിച്ചുകൊണ്ട് റിച്ച കുറിച്ചു. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്. ‌‌

മെയ് 27നാണ് കുഞ്ഞ് ജനിച്ചത്. ലൂക്ക ഷാൻ ലാങ്കെല്ല എന്നാണ് മകന് പേരിട്ടതെന്നും നടി അറിയിച്ചു. മകൻ അച്ഛനെപ്പോലാണ് ഇരിക്കുന്നതെങ്കിലും മൂക്കും മുടിയും തന്റേതുപോലാണെന്ന് റിച്ച പറയുന്നു. ലൂക്ക തങ്ങളുടെ ജീവിതം പറഞ്ഞറിയിക്കാൻ  കഴിയാത്തത്ര സന്തോഷം കൊണ്ട് നിറച്ചെന്നും എന്നും ഇങ്ങനെ കുഞ്ഞായി ഇരിക്കാൻ ആഗ്രഹിക്കുന്നെന്നുമാണ് ചിത്രങ്ങൾക്കൊപ്പം നടി കുറിച്ചിരിക്കുന്നത്.

ഡൽഹിയിൽ ജനിച്ച റിച്ച അമേരിക്കയിലാണ് സ്ഥിരതാമസം. മേരിക്കൻ സ്വദേശിയായ ജോ ലാൻഗെല്ലയുമായി 2019ലാണ് നടി വിവാഹിതയായത്. മിസ് ഇന്ത്യ യുഎസ്എ കിരീടം നേടി അഭിനയരം​ഗത്തെത്തിയ റിച്ച റാണാ ദഗ്ഗുബാട്ടി നായകനായ ലീഡർ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.  2013 ൽ പുറത്തിറങ്ങിയ തെലുങ്കു ചിത്രം ഭായിയിലാണ് അവസാനമായി അഭിനയിച്ചത്. ധനുഷ് നായകനായ 'മയക്കം എന്ന' ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓസ്‌ട്രേലിയയിൽ വന്നാൽ മരണമായിരിക്കും ഫലം'; നരേന്ദ്ര മോദിക്ക് വധഭീഷണി

Today's Rashi Phalam July 05|ബിസിനസിൽ അനുകൂല മാറ്റങ്ങൾ, ഏറെ ആഗ്രഹിച്ച കാര്യം സഫലമാകും

മൂന്നര പതിറ്റാണ്ടിനു ശേഷം ലിസി വീണ്ടും കാമറക്കു മുന്നിൽ; പരസ്യചിത്രത്തിന്റെ മേക്കിങ് വിഡിയോ വൈറൽ

ഇംഗ്ലണ്ടിലും തോല്‍വി തന്നെ; ജയിക്കാന്‍ യോഗമില്ലാതെ ക്യാപ്റ്റന്‍ ശ്രേയസ്!

കൊറിയര്‍ വഴി എംഡിഎംഎ കടത്താന്‍ ശ്രമം; യുവാവ് പിടിയില്‍