റിങ്കു സിങ് /ചിത്രം: ഫേസ്ബുക്ക് 
Entertainment

നടി റിങ്കു സിങ് കോവിഡ് ബാധിച്ച് മരിച്ചു 

വൈറസ് ബാധ സ്ഥിരീകരിച്ച നടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി റിങ്കു സിങ് നിക്കുഭ് കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈറസ് ബാധ സ്ഥിരീകരിച്ച നടി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

മെയ് 25നാണ് റിങ്കുവിന് കോവിഡ് സ്ഥിരീകരിച്ചത്. ഹോം ഐസൊലേഷനിലായിരുന്ന താരത്തെ സ്ഥിതി മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെയ് ഏഴാം തിയതി റിങ്കു കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നെന്ന് നടിയുടെ ബന്ധു പറഞ്ഞു. 

ആയുഷ്മാന്‍ ഖുറാനയുടെ ഡ്രീം ഗേള്‍ എന്ന ചിത്രത്തില്‍ റിങ്കു ശ്രദ്ധേയ വേഷം അവതരിപ്പിച്ചിരുന്നു. അധര്‍ ജെയിനിന്റെ ഹലോ ചാര്‍ലിയിലാണ് ഏറ്റവും ഒടുവിലായി അഭിനയിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ തട്ടിപ്പ്: മുന്‍ മന്ത്രി വി അബ്ദുറഹിമാനെ എസ്‌ഐടി ചോദ്യം ചെയ്തു

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

ഇന്ത്യയുടെ '​ഗോൾഡൻ ഡേ'; തൂക്കിയത് '6 സ്വര്‍ണം'! അതിശയക്കുതിപ്പ്!!!