തെലുങ്ക് ചിത്രം 'ശ്യാം സിൻഹ റോയി'യുടെ റിലീസ് തിരക്കുകളിലാണ് നടി സായി പല്ലവി. സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ അവതാരകന്റെ ചോദ്യത്തിൽ അസ്വസ്ഥത തുറന്നുപറഞ്ഞ താരത്തിന്റെ ഒരു വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നായകൻ നാനിയോടും കൃതി ഷെട്ടിയോടുമായിരുന്നു അവതാരകന്റെ ചോദ്യമെങ്കിലും തന്റെ നീരസം ഒട്ടും മടിയില്ലാതെ തുറന്നുപ്രകടിപ്പിക്കുകയായിരുന്നു താരം.
'ഈ ചോദ്യമാണ് അൺകംഫർട്ടബിൾ'
സിനിമയുടെ ട്രെയിലറിൽ നാനിയും കൃതിയും ചുംബിക്കുന്ന ഒരു രംഗമുണ്ട്. ഈ സീൻ അഭിനയിച്ചപ്പോൾ ആരായിരുന്നു കൂടുതൽ കംഫർട്ടബിൾ ആരായിരുന്നു അൺകംഫർട്ടബിൾ എന്നായിരുന്നു ചോദ്യം. ഇത് കേട്ടയുടൻ ഉടപെട്ട സായി പല്ലവി ഈ ചോദ്യമാണ് അൺകംഫർട്ടബിൾ എന്ന് തുറന്നടിച്ചു. 'എനിക്ക് തോന്നുന്നു ഈ ചോദ്യമാണ് അൺകംഫർട്ടബിൾ. ആ സീനിനെക്കുറിച്ച് ചർച്ചചെയ്ത് ഇരുവരും കംഫർട്ടബിൾ ആയതിന് ശേഷം കഥയുടെ അനുവാര്യതയ്ക്ക് വേണ്ടിയാണ് അങ്ങനെയൊരു രംഗം അവതരിപ്പിക്കുന്നത്. ഉറപ്പായും അതിനെക്കുറിച്ച് നിങ്ങൾ ചോദിക്കുമ്പോൾ അവർ അൺകംഫർട്ടബിൾ ആകും'.
'ഇത് ശരിയല്ല'
സിനിമയിൽ മറ്റു റൊമാന്റിക് രംഗങ്ങളുണ്ടോ എന്ന് വീണ്ടും ചോദിച്ചപ്പോഴും സായി പല്ലവി തന്റെ എതിർപ്പ് തുറന്നുപറഞ്ഞു. വീണ്ടും ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് ശരിയല്ലെന്നായിരുന്നു താരം അവതാരകനോട് പറഞ്ഞത്. കഥയ്ക്കുവേണ്ടി എന്തെങ്കിലും രംഗം ചെയ്യാം എന്ന തീരുമാനിച്ചാൻ പിന്നെ അതിൽ ഞങ്ങൾക്ക് അസ്വസ്ഥതയൊന്നും തോന്നില്ലെന്ന് നാനിയും പറഞ്ഞു. പ്രൊഫഷണൽ അഭിനേതാക്കൾ എന്ന നിലയിൽ ആ സിനീൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ മാത്രമാണ് നോക്കുന്നത്, നാനി കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates