സാമന്ത Instagram
Entertainment

'ജയിലിലടയ്ക്കണം'; സാമന്തയ്ക്കെതിരെ ഡോക്ടർ: ആരെയും ഉപദ്രവിക്കണമെന്നില്ലെന്ന് താരം

തനിക്ക് ഫലം ചെയ്ത ഒരു രീതി പങ്കുവയ്ക്കുക മാത്രമാണ് ചെയ്തതെന്നും സാമന്ത കുറിപ്പിൽ പറയുന്നു.

സമകാലിക മലയാളം ഡെസ്ക്

വൈറൽ അണുബാധകളെ പ്രതിരോധിക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസേഷൻ ചെയ്താൽ മതിയെന്ന നടി സാമന്തയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. താരത്തിനെതിരെ രൂക്ഷ വിമർശനവുമായി ലിവർ ഡോക്ടർ എന്ന പേരിൽ പ്രശസ്തനായ ഡോ. സിറിയക് എബി ഫിലിപ്സും രം​ഗത്തെത്തിയിരുന്നു.

സാമന്ത പങ്കുവെച്ച അശാസ്ത്രീയമായ ചികിത്സാരീതിയെ വിമർശിച്ച് ട്വിറ്ററിലൂടെയാണ് അദ്ദേഹം രം​ഗത്തെത്തിയത്. വൈറൽ അണുബാധയ്ക്ക് മരുന്നെടുക്കും മുൻപ് മറ്റൊരു രീതി പരീക്ഷിക്കൂ, ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്യൂ എന്നുമാണ് സാമന്ത ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പങ്കുവച്ചത്‌. ആരോ​ഗ്യ - ശാസ്ത്ര വിഷയങ്ങളിൽ സാമന്ത നിരക്ഷരയാണ് എന്നു പറഞ്ഞാണ് ഡോ.സിറിയക് ‌കുറിച്ചത്.

സയന്റിഫിക് സൊസൈറ്റിയും അമേരിക്കയിലെ ആസ്ത്മ അലർജി ഫൗണ്ടേഷനും ഹൈഡ്രജൻ പെറോക്സൈ‍ഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്യുന്നതിന് മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും ഇത് ആരോ​ഗ്യത്തിന് ഹാനികരമാണെന്നും അദ്ദേഹം കുറിച്ചു. തുടർന്ന് സാമന്തയ്‌ക്ക് കർശനമായ ശിക്ഷ നൽകണമെന്നും താരത്തെ ജയിലിൽ അടയ്ക്കണമെന്നും ഡോക്ടർ ആവശ്യപ്പെട്ടു.

യുക്തിപരവും ശാസ്ത്രീയവുമായി പുരോ​ഗമനം വരിച്ച സമൂഹത്തിൽ ഈ സ്ത്രീക്കെതിരെ പൊതുജനാരോ​ഗ്യം അപകടപ്പെടുത്തുന്ന കുറ്റം ചുമത്തുകയോ, പിഴചുമത്തുകയോ, ജയിലിൽ അടയ്ക്കുകയോ ചെയ്യണമെന്നും അദ്ദേഹം കുറിച്ചു. എന്നാൽ ഇതിനുള്ള മറുപടിയുമായി സാമന്ത വീണ്ടും രം​ഗത്തെത്തി.

കഴിഞ്ഞ രണ്ട് വർഷമായി തനിക്ക് പലതരം മരുന്നുകൾ കഴിക്കേണ്ടി വന്നെന്നും താരം കുറിച്ചു. പ്രൊഫഷണൽ ഡോക്ടർമാരുടെ നിർദേശപ്രകാരമായിരുന്നു അത്. ഈ ചികിത്സകളിൽ പലതും വളരെ ചെലവേറിയതായിരുന്നു. എന്നെപ്പോലെയുള്ളരൊൾക്ക് ഇത് താങ്ങാനാകും, പക്ഷേ ഇങ്ങനെയൊരവസ്ഥയിൽ സാധാരണക്കാരെത്തിയാൽ എന്ത് ചെയ്യുമെന്ന് താനെപ്പോഴും ചിന്തിക്കാറുണ്ടെന്നും താരം പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

25 വർഷമായി ഡിആർഡിഒയിൽ സേവനമനുഷ്ഠിച്ച ഉയർന്ന യോഗ്യതയുള്ള ഒരു ഡോക്ടറാണ് തനിക്ക് ഈ ചികിത്സ രീതി നിർദേശിച്ചതെന്നും സാമന്ത കുറിച്ചിട്ടുണ്ട്. മറ്റുള്ളവരെ സഹായിക്കുക എന്നതാണ് തന്റെ ചിന്തയെന്നും ആരെയും ഉപദ്രവിക്കണമെന്നില്ലെന്നും അതുകൊണ്ട് ഇത്തരം കാര്യങ്ങൾ പങ്കുവയ്ക്കുന്നതിൽ കൂടുതൽ ശ്രദ്ധാലുവായിരിക്കുമെന്നും താരം കുറിച്ചു. തനിക്ക് ഫലം ചെയ്ത ഒരു രീതി പങ്കുവയ്ക്കുക മാത്രമാണ് ചെയ്തതെന്നും സാമന്ത കുറിപ്പിൽ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT