സംവൃതയും സഹോദരി സൻജുക്തയും അച്ഛനും അമ്മയ്ക്കുമൊപ്പം/ ഇൻ‌സ്റ്റ​ഗ്രാം 
Entertainment

'മൂന്ന് ബിരുദത്തിനു ശേഷവും ഇവർ കൂടെയുണ്ട്'; സന്തോഷവാർത്തയുമായി സംവൃതയുടെ സഹോദരി

രണ്ട് പെൺമക്കളും അച്ഛനും അമ്മയ്ക്കും അഭിമാനമായി എന്നാണ് ആരാധകരുടെ കമന്റുകൾ

സമകാലിക മലയാളം ഡെസ്ക്

ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനിൽ. വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് സംവൃതയുടെ സഹോദരി സൻജുക്ത സുനിൽ പങ്കുവച്ച പോസ്റ്റാണ്. പഠനം പൂർത്തിയാക്കിയ വിവരമാണ് സൻജുക്ത അറിയിച്ചത്. 

രണ്ട് ചിത്രങ്ങൾക്കൊപ്പമായിരുന്നു പോസ്റ്റ്. ആദ്യത്തെ ചിത്രം സൻജുക്തയെ എഴുത്തിനിരുത്തുന്നതിന്റേതാണ്. കുട്ടി സംവൃതയേയും ചിത്രത്തിൽ കാണാം. വർഷങ്ങൾക്ക് ശേഷം ഡി​ഗ്രി സ്വന്തമാക്കിയ സൻജുക്ത അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം നിൽക്കുന്നതാണ് രണ്ടാമത്തെ ചിത്രത്തിലുള്ളത്. വിദ്യാഭ്യാസ യാത്ര ആരംഭിച്ചപ്പോഴും മൂന്നു ഡി​ഗ്രി നേടിയതിനു ശേഷവും എനിക്കൊപ്പം എന്നാണ് സൻജുക്ത കുറിച്ചത്. സംവൃതയുടെ ഭർ‌ത്താവ് അഖിലാണ് ചിത്രം പകർത്തിയത്. 

പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ഷംന കാസിം, ​ഗൗതമി നായർ എന്നിവരും സൻജുക്തയെ ആശംസ അറിയിച്ചിട്ടുണ്ട്. രണ്ട് പെൺമക്കളും അച്ഛനും അമ്മയ്ക്കും അഭിമാനമായി എന്നാണ് ആരാധകരുടെ കമന്റുകൾ. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ സൻജുക്ത തന്റെ യാത്രാ വിശേഷങ്ങളും പറ്റും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

SCROLL FOR NEXT