ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

"ഞാൻ ‍അയാളെ കുറ്റം പറയില്ല, രണ്ടാമത്തെ പ്രണയം വളരെ ടോക്‌സിക്കായിരുന്നു"; തുറന്നുപറഞ്ഞ് സംയുക്ത മേനോൻ 

ജീവിതത്തിൽ രണ്ട് റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ടെന്നും അത് തന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചെന്നും നടി

Author : സമകാലിക മലയാളം ഡെസ്ക്

റിലേഷൻഷിപ്പിൽ തുല്യ പങ്കാളിത്തമാണ് വേണ്ടതെന്ന് നടി സംയുക്ത മേനോൻ. തന്റെ ജീവിതത്തിൽ രണ്ട് റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ടെന്നും അത് തന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചെന്നും നടി പറഞ്ഞു. യുട്യൂബിൽ ഐ ആം വിത്ത് ധന്യ വർമ എന്ന ഷോയിൽ സംസാരിക്കുകയായിരുന്നു നടി. 

രണ്ടാമത്തെ പ്രണയബന്ധം വളരെ ടോക്സിക്കായിരുന്നെന്നും അതിൽ നിന്നാണ് ഒരു ബന്ധത്തിൽ നിന്നും താൻ ആ​ഗ്രഹിക്കുന്നതെന്താണെന്ന് മനസ്സിലായതെന്നും സംയുക്ത പറഞ്ഞു. "വളരെ ടോക്‌സിക്കായിരുന്ന രണ്ടാമത്തെ പ്രണയബന്ധത്തിന് ശേഷമാണ് ഒരു ബന്ധത്തിൽ നിന്നും എന്താണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് മനസിലായത്. ഞാൻ മറ്റേയാളെ കുറ്റം പറയില്ല. കാരണം ഒരു റിലേഷൻഷിപ്പ് വർക്ക് ആകണമെങ്കിൽ രണ്ട് പേർ തമ്മിൽ ചേർച്ചയുണ്ടാവണം. അങ്ങനെയല്ല എന്നുകരുതി ആരും മോശക്കാരാകുന്നില്ല എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. എനിക്ക് ആ വ്യക്തിയോട് ഒരുപാട് നന്ദിയുണ്ട്. കാരണം എനിക്ക് എന്താണ് വേണ്ടതെന്ന് മനസിലായത് ആ റിലേഷനിലൂടെയാണ്. ഒരു റിലേഷൻഷിപ്പ് എന്തായിരിക്കണമെന്നും വിലയും മൂല്യവും മനസിലാക്കി തന്നതും അവിടെ നിന്നാണ്", സംയുക്ത പറഞ്ഞു. 

ഒരാളുടെ ജീവിതത്തിലേക്ക് കടന്നുചെന്ന് ഒരമ്മയെ പോലെ തെറ്റുകൾ തിരുത്തി നന്നാക്കിയെടുക്കാനൊന്നും തനിക്കാകില്ലെന്നും നടി പറഞ്ഞു. റിലേഷൻഷിപ്പിൽ തുല്യ പങ്കാളിത്തമാണ് താൻ ആ​​ഗ്രഹിക്കുന്നതെന്നും സംയുക്ത കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT